ETV Bharat / state

കല്യാശ്ശേരി എ.ടി.എം കവർച്ച; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി - കണ്ണൂർ.

ഡൽഹി - ഹരിയാന അതിർത്തിയിൽ നിന്ന് പിടിയിലായ ഹരിയാന സ്വദേശികളെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

Kalyassery ATM robbery  accused were brought to the spot and evidence was taken  കല്യാശ്ശേരി എ.ടി.എം കവർച്ച  പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി  ഡൽഹി - ഹരിയാന  കണ്ണൂർ.  കണ്ണൂർ വാർത്തകൾ
കല്യാശ്ശേരി എ.ടി.എം കവർച്ച; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
author img

By

Published : Mar 6, 2021, 2:50 AM IST

കണ്ണൂർ: കല്യാശ്ശേരിയിലെ മൂന്നു എ.ടി.എമ്മുകളിൽ നിന്ന് പണം കവർന്ന കേസിൽ പിടിയിലായ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കവർച്ച നടത്തിയ എ.ടി. എമ്മുകളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഡൽഹി - ഹരിയാന അതിർത്തിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനായി എത്തിച്ചത്.

കല്യാശ്ശേരി എ.ടി.എം കവർച്ച; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ഹരിയാനയിലെ മേവാത്ത് തോഡു സ്വദേശി സോജദ്, നോമാന്‍, രാജസ്ഥാന്‍ ഭരത്പൂര്‍ സ്വദേശി മുവീന്‍ എന്നിവരെയാണ് എ.സി.പി. പി. ബാലക്യഷ്ണന്‍റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡൽഹി പൊലീസിന്‍റെ സഹായത്തോടെ പിടികൂടിയത്.കല്യാശ്ശേരി ഗ്രാമത്തിലെ മൂന്നു കിലോമീറ്റുകൾ പരിധിക്കുള്ളിലെ മൂന്നു എ.ടി.എമ്മുകൾ തകർത്ത് കാൽ കോടിയോളം രൂപയാണ് അന്തർ സംസ്ഥാന സംഘം കവർന്നത്. ഫെബ്രുവരി 21 ന് പുലർച്ചേയാണ് മൂന്നു എ.ടി.എമ്മുകളും ഗ്ലാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവർന്നത്. പൊലീസിന്‍റെ തന്ത്ര പരമായ നീക്കത്തിലൂടെയാണ് പ്രതികളെ വളരെ പെട്ടെന്ന് പിടികൂടാൻ ആയത്. കേസിലെ മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.