ETV Bharat / state

കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കും - Kadannapally Ramachandran contest in Kannur

കണ്ണൂരിൽ ഇത്തവണ സിപിഐക്ക് സീറ്റില്ല. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂറിൽ കേരള കോൺഗ്രസ്‌ എമ്മിലെ സജി കുറ്റ്യാനിമറ്റമാണ് ഇടതുപക്ഷ സ്ഥാനാർഥി

കടന്നപ്പള്ളി രാമചന്ദ്രൻ  കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കും  സജി കുറ്റ്യാനിമറ്റം  സതീശൻ പാച്ചേനി  Kadannapally Ramachandran  Kannur  Kadannapally Ramachandran contest in Kannur  Kannur election
കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കും
author img

By

Published : Mar 9, 2021, 7:33 PM IST

Updated : Mar 9, 2021, 8:02 PM IST

കണ്ണൂർ: കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കും. എൽഡിഎഫിൽ കോൺഗ്രസ് എസിന് ലഭിച്ച ഏക സീറ്റിൽ കടന്നപ്പള്ളിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നിർവാഹക സമിതിയാണ് തീരുമാനിച്ചത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം കണ്ണൂരിൽ ഇത്തവണ സിപിഐക്ക് സീറ്റില്ല. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂറിൽ കേരള കോൺഗ്രസ്‌ എമ്മിലെ സജി കുറ്റ്യാനിമറ്റമാണ് ഇടതുപക്ഷ സ്ഥാനാർഥി. കെപിസിസി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ, ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ കെവി ഫിലോമിന എന്നിവരെയാണ് കോൺഗ്രസ് ഇവിടെ പരിഗണിക്കുന്നത്.

കണ്ണൂരിൽ ചേർന്ന കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതി യോഗം ഐക്യകണ്‌ഠേനയാണ് കടന്നപ്പള്ളി രാമചന്ദ്രനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ ആണ് കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കൂടിയായ സതീശൻ പാച്ചേനി എന്നിവരാണ് കോൺഗ്രസ്‌ സാധ്യത പട്ടികയിലുള്ളത്. സതീശൻ പാച്ചേനിക്ക് നറുക്ക് വീണാൽ ഇത്തവണയും കണ്ണൂരിൽ മത്സരം കടുക്കും.

Last Updated : Mar 9, 2021, 8:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.