കണ്ണൂർ: ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് തോൽക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ, മൻമോഹൻ സിങ് അയച്ച ഗവർണറല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവർണറാണ് മുഹമ്മദ് ഖാൻ. 9 വിസിമാർക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ബംഗാളിലും, തെലങ്കാനയിലും ഗവർണർമാർക്ക് മുന്നിൽ സർക്കാരുകൾക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മൾ കണ്ടതാണ്. കേരളത്തിലും ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി തോൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടത് സർക്കാരിൻ്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞുവെന്നും കേരളത്തിലും ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി തോൽക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.