കണ്ണൂര്‍: മലയാളത്തിന്‍റെ പ്രിയ കഥാകൃത്ത് ടി.പത്മനാഭന്‍റെ അനുഗ്രഹവും ആശീര്‍വാദം തേടി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പള്ളിക്കുന്ന് രാജേന്ദ്രനഗറിലുള്ള പത്മനാഭന്‍റെ വീട്ടിലെത്തിയാണ് സുധാകരന്‍ അദ്ദേഹത്തെ കണ്ടത്. ഏതാണ്ട് അരമണിക്കൂറോളം ചിലവഴിച്ച ശേഷമാണ് കെ.സുധാകരന്‍ മടങ്ങിയത്.
വ്യക്തിപരമായ സുഖവിവരങ്ങളും സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വമേറ്റെടുത്ത കെ.സുധാകരന് വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയട്ടെയെന്ന് പത്മനാഭന്‍ ആശംസിച്ചു.
Read More: പുതുതലമുറ കോൺഗ്രസ് നേതാക്കള്‍ വായനയെ അവഗണിക്കുന്നു: ടി പത്മനാഭന്‍
കൂടിക്കാഴ്‌ചയിലൂടെ ഒട്ടേറെ അനുഭവചരിചയമുള്ള പപ്പേട്ടനില്‍ നിന്നും വിലയേറിയ ഉപദേശങ്ങള്‍ ലഭിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സമയമെടുത്തുകൊണ്ടുള്ള സന്ദര്‍ശനമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.