ETV Bharat / state

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: യുഡിഎഫില്‍ അവ്യക്തതയില്ലെന്ന് കെ സുധാകരൻ

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു.

KPCC President K Sudhakaran  K Sudhakaran on minority scholarship  Muslim league against VD Satheesan  ന്യൂനപക്ഷ സ്കോളർഷിപ്പ്
ന്യൂനപക്ഷ സ്കോളർഷിപ്പിൽ അവ്യക്തതയില്ലെന്ന് കെ സുധാകരൻ
author img

By

Published : Jul 17, 2021, 8:26 PM IST

കണ്ണൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ യുഡിഎഫില്‍ അവ്യക്തതയില്ലെന്നും ഓരോരുത്തരും വ്യഖ്യാനിച്ചതിൽ വന്ന പ്രശ്നമേ ഉള്ളുവെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. യുഡിഎഫിന് ഒരു അഭിപ്രായമേ ഉള്ളൂ. സർക്കാർ നയത്തിൽ മാറ്റം വേണം. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അഭിപ്രായം രണ്ടു ദിവസത്തിനകം അറിയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പിൽ അവ്യക്തതയില്ലെന്ന് കെ സുധാകരൻ

അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്‍റെ തീരുമാനത്തിലൂടെ മുസ്ലിം സമുദായത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞിരുന്നു.

Also read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിഡി സതീശനെ തള്ളി മുസ്ലീം ലീഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.