ETV Bharat / state

"ആര്‍എസ്എസ് നേതാവിനെ മന്ത്രിയാക്കി നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തു": വീണ്ടും വിവാദത്തിന് വഴി തുറന്ന് കെ സുധാകരൻ

'ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് നെഹ്‌റുവിൽ നിന്ന് ഏറെ പഠിക്കാൻ ഉണ്ട്. എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം ജവഹര്‍ലാവല്‍ നെഹ്‌റുവിന്‍റെ ജനാധിപത്യ മൂല്യ ബോധ്യമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്‌തില്ല. വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും കെ സുധാകരൻ കണ്ണൂരില്‍ അഭിപ്രായപ്പെട്ടു.

k sudhakaran  jawaharlal nehru  rss  ആര്‍എസ്എസ്  കെ സുധാകരന്‍  ജില്ല കോണ്‍ഗ്രസ് കമ്മിറ്റി
ആര്‍എസ്എസ് നേതാവിനെ മന്ത്രിയാക്കി നെഹ്‌റു വര്‍ഗീയതയോട് സന്ധിചെയ്‌തു: കെ സുധാകരന്‍
author img

By

Published : Nov 14, 2022, 3:05 PM IST

കണ്ണൂര്‍: ആര്‍എസ്‌എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിക്ക് മന്ത്രിസ്ഥാനം നല്‍കി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അങ്ങനെ ചെയ്തത് അദ്ദേഹത്തിന്‍റെ വലിയ മനസായിരുന്നുവെന്നും കണ്ണൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നെഹ്‌റു അനുസ്‌മരണവും നവോത്ഥാന സദസും ഉദ്‌ഘാടനം ചെയ്‌ത് കെ സുധാകരൻ പറഞ്ഞു. കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിരുന്നുവെന്ന പ്രസ്താവന വിവാദമായി നില്‍ക്കുന്നതിനിടെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പുതിയ പ്രസംഗം.

കെ സുധാകരന്‍ സംസാരിക്കുന്നു

കെ സുധാകരന്‍റെ കണ്ണൂർ പ്രസംഗം ഇങ്ങനെ... " ഇന്ത്യന്‍ ഭരണഘടന എഴുതിയുണ്ടാക്കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവിനെയല്ല. അംബേദ്‌ക്കറെയാണ്. ഡോ.അംബേദ്ക്കര്‍ കോണ്‍ഗ്രസുമായി ബന്ധമില്ലാത്തയാളാണ്. ഒരു പരിധി വരെ കോണ്‍ഗ്രസിന്‍റെ വിമര്‍ശകനാണ്. പക്ഷേ ബുദ്ധിയുള്ളവനാ, അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിളിച്ച് കൂടെ നിര്‍ത്തി ചര്‍ച്ച ചെയ്‌ത് ഇന്ത്യക്ക് ഭരണഘടനയുണ്ടാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് സ്വന്തം മന്ത്രിസഭയില്‍ നിയമമന്ത്രിയാക്കി അംബേദ്‌ക്കറെ വെക്കാന്‍ സാധിച്ച വലിയ ജനാധിപത്യ ബോധത്തിന്‍റെ ഉയര്‍ന്ന മൂല്യത്തിന്‍റെ പ്രതീകമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. ആര്‍എസ്എസിന്‍റെ നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനെറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ചത് വലിയ മനസ്. വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാന്‍ കാണിച്ച അദ്ദേഹത്തിന്‍റെ വലിയ മനസ്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷമില്ല നെഹ്‌റുവിന്‍റെ കാലത്ത്, പ്രതിപക്ഷത്തിന് അംഗസംഖ്യയുള്ള ഒരു പ്രതിപക്ഷവുമില്ല ഇന്ത്യ രാജ്യത്ത്. അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്‍റെ നേതാവ് ശ്രീ എകെ ഗോപാലനെ പ്രതിപക്ഷനേതാവിന്‍റെ പദവി കൊടുത്ത് അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തിയ ജനാധിപത്യ ബോധം ഉദാത്തമായ ഉയര്‍ന്ന, വിമര്‍ശിക്കാന്‍ ആള് വേണമെന്ന അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്...' എന്നിങ്ങനെയാണ് കെ സുധാകരന്‍റെ കണ്ണൂരിലെ പ്രസംഗം തുടരുന്നത്. 'ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർക്ക് നെഹ്‌റുവിൽ നിന്ന് ഏറെ പഠിക്കാൻ ഉണ്ട്. എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം ജവഹര്‍ലാവല്‍ നെഹ്‌റുവിന്‍റെ ജനാധിപത്യ മൂല്യ ബോധ്യമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്‌തില്ല. വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

കണ്ണൂർ സ്റ്റേഡിയം കോർണറിലെ നെഹ്റു ശില്‌പത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയില്‍ സുധാകരന്‍ പുഷ്പാർച്ചനയും നടത്തി. പരിപാടിയിൽ ഡിസിസി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് അധ്യക്ഷനായി. എഡി മുസ്‌തഫ, വിഎ നാരായണൻ, സജീവ് ജോസഫ് എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.