ETV Bharat / state

'സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആർഎസ്എസ് ശാഖകള്‍ സംരക്ഷിച്ചിട്ടുണ്ട്'; വിവാദമായി കെ സുധാകരന്‍റെ വെളിപ്പെടുത്തല്‍ - ആർഎസ്എസ് ശാഖ സംരക്ഷിച്ചിട്ടുണ്ട്

കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളില്‍ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോഴാണ് സംരക്ഷണമൊരുക്കിയതെന്നാണ് കെ സുധാകരന്‍റെ വെളിപ്പെടുത്തല്‍

K Sudhakaran on RSS branch protection  RSS branch protection  K Sudhakaran  ആർഎസ്എസ് ശാഖ  കെ സുധാകരന്‍റെ പരാമര്‍ശം  കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ  K Sudhakaran KPCC president  K Sudhakaran  K Sudhakaran on RSS branch  ആർഎസ്എസ് ശാഖയെക്കുറിച്ച് കെ സുധാകരന്‍
'സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആർഎസ്എസ് ശാഖ സംരക്ഷിച്ചിട്ടുണ്ട്'; വിവാദമായി കെ സുധാകരന്‍റെ വെളിപ്പെടുത്തല്‍
author img

By

Published : Nov 9, 2022, 3:03 PM IST

Updated : Nov 9, 2022, 10:09 PM IST

കണ്ണൂര്‍: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടുനൽകിയിട്ടുണ്ടന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ആളെ അയച്ച് ശാഖയ്ക്ക്‌ സംരക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്‍

കണ്ണൂരിൽ എംവിആർ അനുസ്‌മരണ പരിപാടിയിലായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം. ആർഎസ്എസിനോട്‌ ആഭിമുഖ്യമുള്ളത് കൊണ്ടല്ല അങ്ങനെ ചെയ്‌തത്. ജനാധിപത്യ സംവിധാനത്തിൽ മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്. എന്നാൽ ആർഎസ്എസിന്‍റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Nov 9, 2022, 10:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.