കണ്ണൂർ: കോളജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഗുണ്ടകളുടെ ക്യാമ്പാക്കി സിപിഎം മാറ്റിയെന്ന് കെ.സുധാകരൻ എംപി. കലാപത്തിന്‍റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഎം ആണ്. ഒരു അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ല. ആ കിരീടം ചേരുക പിണറായിക്കും കോടിയേരിക്കുമാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
സംഭവം നടന്ന കോളജ് ഹോസറ്റലും എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഗുണ്ടകള്‍ അവിടെ ക്യാമ്പ് ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ആർക്കാണ് സംഭവങ്ങളുടെ ഉത്തരവാദിത്തം.
ALSO READ വയനാട് ലഹരിപ്പാര്‍ട്ടി : റിസോര്‍ട്ടില്‍ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന
കെഎസ്‌യു പ്രവർത്തകര്‍ മരിച്ചതിന്‍റെ മൂന്നിലൊരു അംശം പോലും എസ്എഫ്ഐ പ്രവർത്തകര്‍ മരിച്ചിട്ടില്ല. കേരളത്തിലെ അക്രമങ്ങളുടെ കണക്കെടുത്താൽ കോണ്‍ഗ്രസും സിപിഎം തമ്മിലുള്ള വ്യത്യാസം മനസിലാകും. കോണ്‍ഗ്രസ് കലാപത്തെ പ്രോൽസാഹിപ്പിക്കില്ല.
ഇടുക്കിയിൽ നടന്ന സംഭവത്തെ അപലപ്പിക്കുന്നു. വിഷയത്തിൽ പാർട്ടി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു.
ALSO READ ധീരജ് വധം : യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി