ETV Bharat / state

കോൺഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് കെ സുധാകരൻ - UDF Meeting

കൊവിഡ് ഘട്ടത്തിൽ വളണ്ടിയർ പാസ്‌ നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമാണ്. അവരിലൂടെ കിറ്റും മരുന്നും പെൻഷനും വിതരണം ചെയ്‌തു. വളരെ പ്ലാൻ ചെയ്‌ത ഈ പ്രവർത്തനത്തിന് മുന്നിൽ നമ്മൾ നിശ്ചലരായി. ഇതുമൂലം ജനങ്ങളിൽ നിന്ന് അകന്നും പോയെന്ന് സുധാകരൻ

സ്വയം വിമർശനവുമായി കെ സുധാകരൻ  കെ സുധാകരൻ വാർത്ത  കോൺഗ്രസിനെതിരെ വിമർശനം  യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ  K Sudhakaran criticizes the Congress  K Sudakaran against congress  UDF Meeting  UDF Convention kannur
കോൺഗ്രസിന് വലിയ പോരായ്‌മകൾ സംഭവിച്ചുവെന്ന സ്വയം വിമർശനവുമായി കെ സുധാകരൻ
author img

By

Published : Mar 21, 2021, 7:22 PM IST

Updated : Mar 21, 2021, 7:36 PM IST

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിന് വലിയ പോരായ്മകൾ സംഭവിച്ചുവെന്ന സ്വയം വിമർശനവുമായി കെ.സുധാകരൻ. കോൺഗ്രസ്‌ പ്രവർത്തകർ ജനങ്ങളിൽ നിന്നും അകന്നുപോയെന്നും കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർക്ക് നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂവെന്നും സുധാകരൻ പറഞ്ഞു. ശ്രീകണ്‌ഠപുരത്തു നടന്ന ഇരിക്കൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് കെ സുധാകരൻ

എനിക്കാര്, എന്‍റെ മക്കൾക്കാര്, എന്‍റെ കുടുംബത്തിനാര്, അസുഖം വന്നാൽ ആര് സഹായിക്കും അവരാണ് എന്‍റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടത്തിൽ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുള്ള പ്രവർത്തന ശൈലികൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും സുധാകരൻ പറഞ്ഞു. പലതും ജനങ്ങളിലേക്ക് എത്തിക്കാൻ യുഡിഎഫിന് സാധിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്‍റെ പോരായ്മകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കാത്തതാണ് വൻ പരാജയം ഏറ്റുവാങ്ങാൻ ഇടയാക്കിയതെന്നും കെ സുധാകരൻ പറഞ്ഞു.

മാധ്യമങ്ങളിലൂടെ സ്വർണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേർ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മൾ എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് കാരണം നമുക്കതിന് സാധിച്ചില്ല. എന്നാൽ സിപിഎം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി. കൊവിഡ് ഘട്ടത്തിൽ വളണ്ടിയർ പാസ്‌ നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമാണ്. അവരിലൂടെ കിറ്റും മരുന്നും പെൻഷനും വിതരണം ചെയ്‌തു. വളരെ പ്ലാൻ ചെയ്‌ത ഈ പ്രവർത്തനത്തിന് മുന്നിൽ നമ്മൾ നിശ്ചലരായി. ഇതുമൂലം ജനങ്ങളിൽ നിന്ന് അകന്നും പോയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അതേ സമയം മുഖ്യമന്ത്രിക്കെതിരെയും സിപിഎം നേതാക്കൾക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് സുധാകരൻ പ്രസംഘിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയൻ കൽതുറങ്കിലേക്ക് പോകുമെന്ന് കാര്യം ഞാൻ ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്‍റെ റോളിൽ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയൻ. ഉളുപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ബീഡി തെറിപ്പുകാരനായ കോടിയേരിയുടെ മക്കൾ കോടീശ്വരന്മാർ ആയതെങ്ങനെയെന്നു സുധാകരൻ ചോദിച്ചു. അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ചു കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നുണ്ടെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരുമെന്ന് പ്രവർത്തകരെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് കേരളത്തിലെ നിലവിലെ സാഹചര്യമെന്നും സുധാകരൻ പറഞ്ഞു.

Last Updated : Mar 21, 2021, 7:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.