കണ്ണൂർ: ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ സുധാകരൻ. മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്നറിയില്ല. ധർമ്മടത്ത് ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാർഥിയാകും.
സ്ഥാനാർഥിത്വം നാളെ പ്രഖ്യാപിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണക്കാത്തത് പ്രാദേശിക വികാരം മനസിലാക്കിയതിനാൽ. രാജ് മോഹൻ ഉണ്ണിത്താന്‍റെ പ്രസ്താവനക്ക് മറുപടി അർഹിക്കുന്നില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.