ETV Bharat / state

കെ റെയിലിനും ഇന്ത്യൻ റെയിലിനും എഫ്‌സിഐ ഗോഡൗണിനുമിടയിലാകുന്നവർ എന്ത് ചെയ്യും? ; ആശങ്കയിൽ പയ്യന്നൂർ - സിൽവർ ലൈൻ പാത ഭൂമി ഏറ്റെടുക്കൽ

രണ്ട് റെയിലിനും എഫ്‌സിഐയ്ക്കും ഇടയിൽ ആയി പോയാൽ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നും പുറംലോകവുമായി എങ്ങനെ ബന്ധപ്പെടുമെന്നുമാണ് പയ്യന്നൂരുകാർ ചോദിക്കുന്നത്

k rail payyannur  amilies between silver line indian rail and fci godown  protest against k rail  കെ റെയിൽ പ്രതിഷേധം പയ്യന്നൂർ  സിൽവർ ലൈൻ പാത ഭൂമി ഏറ്റെടുക്കൽ  സിൽവർ ലൈൻ സർവേ
കെ റെയിലിനും ഇന്ത്യൻ റെയിലിനും എഫ്‌സിഐ ഗോഡൗണിനുമിടയിലാകുന്നവർ എന്ത് ചെയ്യും?; ആശങ്കയിൽ പയ്യന്നൂർ
author img

By

Published : Apr 22, 2022, 2:28 PM IST

കണ്ണൂർ : കെ റെയിൽ യാഥാർഥ്യമാകുമ്പോൾ പയ്യന്നൂർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം 28ഓളം കുടുംബങ്ങളും അത്ര തന്നെ ഭൂമിയും നിലവിലെ ഇന്ത്യൻ റെയിലിനും എഫ്‌സിഐ ഗോഡൗണിനും വരാനിരിക്കുന്ന കെ റെയിലിനും ഇടയിലായിപ്പോകും എന്നതാണ്. കെ റെയിലിന് വേണ്ടി നടന്ന സർവേയിൽ നിലവിൽ ഇവരുടെ സ്ഥലങ്ങൾ ഉൾപ്പെടുന്നില്ല. കുറ്റിയിട്ട സ്ഥലങ്ങളിൽ ഒന്നും ഇവരുടെ ഭൂമികൾ ഇല്ല.

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന പുതിയ റെയിലിനും നിലവിലുള്ള ഇന്ത്യൻ റെയിലിനും ഇടയിലായി പോകുന്നു 28ഓളം കുടുംബങ്ങൾ. ഇതിനുപുറമെ ആണ് വർഷങ്ങൾക്ക് മുൻപ് എഫ്‌സിഐ ഗോഡൗണിന് വേണ്ടി സ്ഥലങ്ങൾ വിട്ട് നൽകിയവരുടെ വിഷയം. 18 ഏക്കർ സ്ഥലമാണ് എഫ്‌സിഐയ്ക്ക് വേണ്ടി ഇവിടത്തുകാർ നേരത്തെ വിട്ട് നൽകിയത്. ഈ ഗോഡൗണിന് സമീപത്ത് കൂടി എഫ്‌സിഐയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ ആണ് നിലവിലെ കെ റെയിൽ കടന്നുപോകുന്നത് എന്നത് കൊണ്ടുതന്നെ അതിനോട് ചേർന്നുള്ള പ്രദേശത്തെ ജനങ്ങൾ ആണ് ആശങ്കയിലായിരിക്കുന്നത്.

കെ റെയിലിനും ഇന്ത്യൻ റെയിലിനും എഫ്‌സിഐ ഗോഡൗണിനുമിടയിലാകുന്നവർ എന്ത് ചെയ്യും?; ആശങ്കയിൽ പയ്യന്നൂർ

രണ്ട് റെയിലിനും എഫ്‌സിഐയ്ക്കും ഇടയിൽ ആയി പോയാൽ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നും പുറംലോകവുമായി എങ്ങനെ ബന്ധപ്പെടുമെന്നുമാണ് ഇവിടത്തുകാർ ചോദിക്കുന്നത്. മാന്യമായ നഷ്‌ടപരിഹാരം നൽകി ഞങ്ങളുടെ സ്ഥലങ്ങൾ കൂടി ഏറ്റെടുക്കണമെന്നാണ് ചിലർ പറയുന്നതെങ്കിൽ മറ്റ് ചിലർ ഒരു തരത്തിലും വീടും സ്ഥലവും വിട്ട് നൽകി ഇറങ്ങിപ്പോകില്ലെന്നാണ് പറയുന്നത്. ബഫർ സോണിന് വേണ്ടിയുള്ള സ്ഥലത്തിന്‍റെ കാര്യത്തിൽ പോലും വ്യക്തമായ ധാരണകളോ ഉറപ്പുകളോ ഇല്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ സ്ഥലം സർക്കാർ എങ്ങനെ ഏറ്റെടുക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്.

Also Read: കെ റെയില്‍ പ്രതിഷേധം : കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ പഠനങ്ങൾക്ക് ശേഷം അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പ്രാദേശിക പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയോ ഇവർക്ക് അനുകൂലമായ തീരുമാനങ്ങളോ ഉണ്ടാകാതെ സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്‌താൽ ഈ പ്രദേശം ഭാവിയിലൊരു പ്രേത നഗരമായി രൂപന്തരപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് കെ റെയിൽ സമര സമിതിയുടെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.