കണ്ണൂർ: സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ഛായാരൂപത്തിന് ഒടുവിൽ ഗ്ലാസ് വലയത്തിന്റെ സംരക്ഷണം ഒരുക്കുന്നു. കടലിന്‍റെ തീരത്ത് ഉപ്പ് കാറ്റേറ്റ് നിറം മങ്ങിക്കൊണ്ടിരിക്കുന്നതിനാലാണ് ഗ്ലാസ് കവചം ഒരുക്കുന്നത്. നഗരസഭ ഐകകണ്ഠേന കൈക്കൊണ്ട തീരുമാനത്തെ തുടർന്ന് ഗ്ലാസ് കവചം നിര്‍മിക്കുന്നതിനുള്ള സാമഗ്രികൾ എത്തിക്കഴിഞ്ഞു. തലശേരി നഗരസഭയുടെ നൂറ്റിയമ്പതാം വാർഷികത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ സുവനീറിലൂടെ ലഭിച്ച മൂന്നര ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. നഗരസഭ ചെയർമാൻ സി കെ രമേശനും സഹകൗൺസിലർമാരും സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. രണ്ട് ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഈണങ്ങളുടെ തമ്പുരാന്‍റെ അന്ത്യവിശ്രമസ്ഥാനത്ത് സംഗീതപ്രേമികളുടെ പ്രാർഥനകളോടെ ഉയർന്ന പ്രതിബിംബം ഇനി ഋതുഭേദങ്ങളുടെ താണ്ഡവവും തലോടലുമേൽക്കാതെ സുരക്ഷിതമായിരിക്കും.
കെ രാഘവൻ മാസ്റ്ററുടെ ഛായാരൂപത്തിന് ഗ്ലാസ് വലയത്തിന്റെ സംരക്ഷണം
സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ പ്രതിബിംബത്തിന് ഗ്ലാസ് കവചം നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനം
കണ്ണൂർ: സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ഛായാരൂപത്തിന് ഒടുവിൽ ഗ്ലാസ് വലയത്തിന്റെ സംരക്ഷണം ഒരുക്കുന്നു. കടലിന്‍റെ തീരത്ത് ഉപ്പ് കാറ്റേറ്റ് നിറം മങ്ങിക്കൊണ്ടിരിക്കുന്നതിനാലാണ് ഗ്ലാസ് കവചം ഒരുക്കുന്നത്. നഗരസഭ ഐകകണ്ഠേന കൈക്കൊണ്ട തീരുമാനത്തെ തുടർന്ന് ഗ്ലാസ് കവചം നിര്‍മിക്കുന്നതിനുള്ള സാമഗ്രികൾ എത്തിക്കഴിഞ്ഞു. തലശേരി നഗരസഭയുടെ നൂറ്റിയമ്പതാം വാർഷികത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ സുവനീറിലൂടെ ലഭിച്ച മൂന്നര ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. നഗരസഭ ചെയർമാൻ സി കെ രമേശനും സഹകൗൺസിലർമാരും സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. രണ്ട് ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഈണങ്ങളുടെ തമ്പുരാന്‍റെ അന്ത്യവിശ്രമസ്ഥാനത്ത് സംഗീതപ്രേമികളുടെ പ്രാർഥനകളോടെ ഉയർന്ന പ്രതിബിംബം ഇനി ഋതുഭേദങ്ങളുടെ താണ്ഡവവും തലോടലുമേൽക്കാതെ സുരക്ഷിതമായിരിക്കും.
മൂന്ന് വർഷക്കാലം കടലിന്റെ തീരത്ത് ഉപ്പു കാററിൽ കോലം മാറിക്കൊണ്ടിരുന്ന സംഗീത സംവിധായകൻകെ.രാഘവൻ മാസ്റ്റരുടെ ഛായാരൂപത്തിന് ഒടുവിൽ ഗ്ലാസ് വലയത്തിന്റെ സംരക്ഷണം ഒരുക്കുന്നു.നാട്ടുവഴിയിലെ ഈണങ്ങളുടെ തമ്പുരാന്റെ അന്ത്യ വിശ്രമസ്ഥാനത്ത് സംഗീതപ്രേമികളുടെ പ്രാർത്ഥനകളോടെ ഉയർന്നു വന്ന പ്രതിബിംബം ഇനി മുതൽ ഋതുഭേദങ്ങളുടെ താണ്ഡവവും തലോടലു മേൽക്കാതെ സുരക്ഷിതമായിരിക്കും . തലശ്ശേരിനഗരസഭയുടെ നൂറ്റി അമ്പതാം വാർഷിക ഭാഗമായി പുറത്തിറക്കിയ സുവനീറിലൂടെ കൈവന്ന മൂന്നര ലക്ഷം രൂപ ഇതിനായി വിനിയോഗിക്കുകയായിരുന്നു.നഗരസഭ ഐകകണ്ഠേന കൈക്കൊണ്ട തീരുമാനം ഏറെ പ്രശംസനിയമായിട്ടുണ്ട്.ഗ്ലാസ് കവചം പണിയാനുള്ള സാമഗ്രികൾ എത്തിക്കഴിഞ്ഞു. നഗരസഭാ ചെയർമാൻ സി.കെ.രമേശനും സഹ കൗൺസിലർമാരും സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.. രണ്ട് ദിവസത്തിനകം നിർമ്മാണം പൂർത്തിയാവും. byte സി.കെ.രമേശൻ. തലശ്ശേരി നഗരസഭാ ചെയർമാൻ.ഇ ടി വിഭാരത് കണ്ണൂർ .
Conclusion: