ETV Bharat / state

ജാർഖണ്ഡുകാരിയായ കൗമാരക്കാരിയെ പീഡിപ്പിച്ചു, ബംഗാൾ സ്വദേശി മാഹി പൊലീസിന്‍റെ പിടിയില്‍ - ബംഗാൾ സ്വദേശി മാഹി പൊലീസിന്‍റെ പിടിയില്‍

23 കാരനായ ബംഗാള്‍ സ്വദേശിയാണ് ജാർഖണ്ഡ് സ്വദേശിനിയായ കൗമാരക്കാരിയെ പീഡിപ്പിച്ചതിന് പിടിയിലായത്. പള്ളൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്

ജാർഖണ്ഡ് സ്വദേശിനിയായ കൗമാരക്കാരിയെ പീഡിപ്പിച്ചു  ബംഗാൾ സ്വദേശി മാഹി പൊലീസിന്‍റെ പിടിയില്‍  Jharkhand girl rape case mahi police arrest  ജാർഖണ്ഡ് സ്വദേശിനിയായ കൗമാരക്കാരിയെ പീഡിപ്പിച്ചതിന് പിടിയിലായത് 23 കാരനാണ്  അറസ്റ്റ് നടപടി മാഹി പൊലീസിന്‍റേതാണ്  23 year bengal native raped teenage girl from Jharkhand  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  kannur todays news
ജാർഖണ്ഡ് സ്വദേശിനിയായ കൗമാരക്കാരിയെ പീഡിപ്പിച്ചു , ബംഗാൾ സ്വദേശി മാഹി പൊലീസിന്‍റെ പിടിയില്‍
author img

By

Published : Aug 20, 2022, 10:21 PM IST

കണ്ണൂര്‍ : ജാർഖണ്ഡ് സ്വദേശിനിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ബംഗാൾ സ്വദേശി സഞ്ജിത് ഷിൽ (23) ആണ് അറസ്റ്റിലായത്. ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്ത, പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നിന്നും മാഹി പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ജൂലൈ 26 ന് ചൈൽഡ് ലൈനിന്‍റെ പരാതി പ്രകാരം പള്ളൂർ പൊലീസ് സ്റ്റേഷനിൽ എസ്‌.ഐ പി.പി ജയരാജാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്‍റെ നിർദേശപ്രകാരമാണ് അന്വേഷണ സംഘം പശ്ചിമബംഗാളിലെ ഗ്രാമത്തിലെത്തിയത്. മാഹി സർക്കിൾ ഇൻസ്‌പെക്‌ടർ എ ശേഖറാണ് പൊലീസ് സംഘത്തിന് നേതൃത്വം നല്‍കിയത്. ക്രൈം സ്ക്വാഡ് സ്പെഷ്യൽ ടീമംഗങ്ങളായ എ.എസ്‌.ഐ സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾ വിനീഷ്‌കുമാർ, കോൺസ്റ്റബിൾ ശ്രീജേഷ് സി.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മൂന്നാഴ്‌ചയോളം ബംഗാൾ, ജാർഖണ്ഡ് എന്നീ സ്ഥലങ്ങളിൽ പ്രതിക്കായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബംഗ്ലാദേശിനടുത്തുള്ള വെസ്റ്റ് ബംഗാളിലെ ബേട്ടായി എന്ന ഗ്രാമത്തിൽവച്ച് പ്രതിയെ അറസ്‌റ്റുചെയ്‌തത്. ബംഗാൾ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോണ്ടിച്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അന്വേഷണ സംഘത്തെ പോണ്ടിച്ചേരി എസ്‌.എസ്‌.പി ദീപിക ഐ.പി.എസ്, മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് എന്നിവർ അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.