ETV Bharat / state

ഷുക്കൂര്‍ വധക്കേസ്:  പി. ജയരാജിനെതിരെ കൊലക്കുറ്റം ചുമത്തി

author img

By

Published : Feb 11, 2019, 4:21 PM IST

Updated : Feb 11, 2019, 4:56 PM IST

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കും കേസെടുത്തു. ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

പി ജയരാജന്‍

എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജിനെതിരെ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പുതിയ വകുപ്പുകള്‍ കൂടി ചുമത്തിയത്. ഐപിസി സെക്ഷന്‍ 320,102 ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ നടത്തിയ തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് പുതിയ വകുപ്പ് ചുമത്തിയത്. കൊലപാതകം അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പു മാറ്റിയാണ് ജയരാജിനെതിരെ കൊലക്കുറ്റം ചുമത്തിയത്.

2012 ഫെബ്രുവരി 20നാണ് പട്ടുവം അരിയിലിലെ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളായ പി ജയരാജന്‍റെയും, ടി. വി രാജേഷിന്‍റെയും വാഹനം അക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഷുക്കൂര്‍ വധിക്കപ്പെടുന്നത്. ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്നു ആരോപണവുമുണ്ടായിരുന്നു.

കേസ് സിബിഐ ഏറ്റെടുത്തതോടെ ഉന്നതതല ഗൂഢാലോചന അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, വടകരയിലോ ജയരാജന്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കുറ്റപത്രം വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലാകും.

Intro:Body:

ഇ.പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി.

Conclusion:
Last Updated : Feb 11, 2019, 4:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.