കണ്ണൂർ: ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫിന്‍റെ അമ്മ ചിന്നമ്മ ജോസഫ് (75) അന്തരിച്ചു. ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്. എ കെ ജോസഫ് ഭർത്താവാണ്. സജീവ് ജോസഫിനെ കൂടാതെ രാജീവ് ജോസഫ് (ഡൽഹി), ജനീവ ജോസഫ് എന്നിവരാണ് മക്കള്‍.
മോളി രാജീവ് (ലേഡി ഹാഡിങ് മെഡിക്കൽ കോളജ്, ഡൽഹി) ബ്യൂട്ടി സജീവ് ( സെന്‍റ് ജോസഫ് യുപി സ്‌കൂൾ, കുന്നോത്ത് ) ബിന്ദുജ ജനീവ് എന്നിവർ മരുമക്കളുമാണ്. ഭൗതിക ശരീരം ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പയ്യാവൂർ മുണ്ടാന്നൂരിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് നടക്കും.