ETV Bharat / state

തളിപ്പറമ്പ നിക്ഷേപക തട്ടിപ്പ്; വഞ്ചിക്കപ്പെട്ടവര്‍ നിയമ നടപടികളിലേക്ക് - local news updates

സിഗ്‌സ്‌ടെക് മാര്‍ക്കറ്റിങ്ങ് എന്ന സ്ഥാപനം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാർക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആയിക്കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ചത്

നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം; നിക്ഷേപകർ നിയമ നടപടികളിലേക്ക് നീങ്ങാൻ തീരുമാനം
നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം; നിക്ഷേപകർ നിയമ നടപടികളിലേക്ക് നീങ്ങാൻ തീരുമാനം
author img

By

Published : Jan 23, 2020, 7:03 PM IST

Updated : Jan 23, 2020, 8:42 PM IST

കണ്ണൂർ: തളിപ്പറമ്പ ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌സ്‌ടെക് മാര്‍ക്കറ്റിങ്ങ് സ്ഥാപനം ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ നിക്ഷേപകരും ഏജന്‍റുമാരും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങാൻ തീരുമാനം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നടത്തിപ്പ് ചുമതലയുള്ള എസ്.സുരേഷ്ബാബുവിന്‍റെ വീടിന് മുന്നിൽ സത്യാഗ്രഹത്തിന് എത്തിയവരുമായി പൊലീസ് സംസാരിച്ചായിരുന്നു ഈ തീരുമാനം.

തളിപ്പറമ്പ നിക്ഷേപക തട്ടിപ്പ്; വഞ്ചിക്കപ്പെട്ടവര്‍ നിയമ നടപടികളിലേക്ക്

സിഗ്‌സ്‌ടെക് മാര്‍ക്കറ്റിങ്ങ് എന്ന സ്ഥാപനം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്‍റുമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആയിക്കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് പണം ഇരട്ടിക്കും, ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 10,000 രൂപ പലിശ എന്നീ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ് നിരവധി പേര്‍ നിക്ഷേപം നടത്തിയത്.

കോടികള്‍ തന്നെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാലാവധി എത്തിയെങ്കിലും നിക്ഷേപം തിരിച്ചുനല്‍കാതെ ഉടമയും നടത്തിപ്പുകാരും ഒഴിഞ്ഞുമാറിയതിനെതുടര്‍ന്നാണ് 200 പേര്‍ ഒപ്പിട്ട് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ 19 ലക്ഷം രൂപ തിരിച്ചുകിട്ടാനുള്ള പ്രവാസിയും പന്ന്യന്നൂരില്‍ താമസക്കാരനുമായ വിജയപുരത്തെ എം.എന്‍.വിജയകുമാര്‍, 18 ലക്ഷം രൂപ ലഭിക്കാനുള്ള ചിറക്കല്‍ ഓണപ്പറമ്പിലെ സുരഭിനിലയത്തില്‍ രേഷ്മാ സതീശന്‍ എന്നിവരുടെ പരാതികളിൽ രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലും ആലക്കോടുമാണ് ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തതായാണ് പരാതി.

Intro:തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌സ്‌ടെക് മാര്‍ക്കറ്റിങ്ങ് സ്ഥാപനം ആയിരത്തിലേറെ നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ നിക്ഷേപകരും ഏജന്റുമാരും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങാൻ തീരുമാനം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍റെ നടത്തിപ്പ് ചുമതലയുള്ള പാലക്കാട് സ്വദേശിയും പുഴക്കുളങ്ങര ഗൗരീശങ്കരത്തില്‍ താമസക്കാരനുമായ എസ്.സുരേഷ്ബാബു(47) വിന്റെ വീടിന് മുന്നിൽ സത്യാഗ്രഹത്തിന് എത്തിയവരുമായി പോലീസ് സംസാരിച്ചായിരുന്നു ഈ തീരുമാനം.
Vo

Body:സിഗ്‌സ്‌ടെക് മാര്‍ക്കറ്റിങ്ങ് എന്ന സ്ഥാപനം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാർക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആയിക്കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് പണം ഇരട്ടിക്കും, ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 10,000 രൂപ പലിശ എന്നീ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ് നിരവധി പേര്‍ നിക്ഷേപം നടത്തിയത്. കോടികള്‍ തന്നെ നിക്ഷേപിച്ചവരുണ്ടെന്ന് പോലീസ് പറഞ്ഞു. കാലാവധി എത്തിയെങ്കിലും നിക്ഷേപം തിരിച്ചുനല്‍കാതെ ഉടമയും നടത്തിപ്പുകാരും ഒഴിഞ്ഞുമാറിയതിനെതുടര്‍ന്നാണ് 200 പേര്‍ ഒപ്പിട്ട് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ 19 ലക്ഷം രൂപ തിരിച്ചുകിട്ടാനുള്ള പ്രവാസിയും പന്ന്യന്നൂരില്‍ താമസക്കാരനുമായ വിജയപുരത്തെ എം.എന്‍.വിജയകുമാര്‍, 18 ലക്ഷം രൂപ ലഭിക്കാനുള്ള ചിറക്കല്‍ ഓണപ്പറമ്പിലെ സുരഭിനിലയത്തില്‍ രേഷ്മാ സതീശന്‍ എന്നിവരുടെ പരാതികളിൽ രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലും ആലക്കോടുമാണ് ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ഇന്ന് പണം തരാമെന്ന് പറഞ്ഞതിനാൽ കപാലികുളങ്ങരയിലെ വീട്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം സുരേഷ് ബാബു വീട് പൂട്ടി മുങ്ങുകയായിരുന്നുവെന്ന് ഏജൻറുമാർ പറഞ്ഞു. ഇന്നും ഇവരെ കണ്ടപ്പോൾ വീടുപൂട്ടി പോലീസിനെ വിളിക്കുകയായിരുന്നു.
Byte .. (ബിജു നിക്ഷേപകന് )
പണം കിട്ടാത്ത സാഹചര്യത്തിലാണ് ഇന്ന് മുതൽ വീടിന് മുന്നിൽ പന്തൽ കെട്ടി സത്യാഗ്രഹം ഇരിക്കാനുള്ള നീക്കത്തിലായിരുന്നു ഏജൻറുമാർ. എന്നാൽ തളിപ്പറമ്പ എസ് ഐ കെ. പി ഷൈനുമായി സംസാരിച്ച് 28 മുതൽ കൂടുതൽ പേർ പോലീസിൽ പരാതി നൽകി കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് ഇവർ പിരിഞ്ഞുപോയത്. Conclusion:
Last Updated : Jan 23, 2020, 8:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.