കണ്ണൂർ: കുടുംബ വഴക്കിനെ തുടർന്ന് 69കാരന്‍ ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂര്‍ കക്കാട് കൊറ്റാളിയില്‍ രവീന്ദ്രനാണ് ഭാര്യ പ്രവിത (63), മകള്‍ റനിത(30) എന്നിവരെ ആക്രമിച്ചത്. ആക്രമണത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റു.
തലയ്ക്കും ദേഹത്തും മുറിവേറ്റ്, ചോരവാര്‍ന്ന നിലയിലായിരുന്ന പ്രവിതയെയും റനിതയെയും കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്ക് തർക്കത്തെ തുടര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഭാര്യയും മകളും പൊലീസിനോട് പറഞ്ഞു. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് മകൻ ശരൺ തടയാൻ ശ്രമിക്കുന്നതിനിടെയാണ് രവീന്ദ്രന്‍റെ കൈകാലുകള്‍ക്ക് പരുക്കേറ്റത്.
ALSO READ: പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമം; സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍
രവീന്ദ്രനും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പ്രവാസിയായിരുന്ന ഇയാള്‍ നാട്ടില്‍ വന്നതിനുശേഷം കുടുംബവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് പ്രവിതയും മക്കളും നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ ഹർജി സമര്‍പ്പിച്ചിട്ടുണ്ട്.