കണ്ണൂര്‍ : കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് മുക്കുന്ന് സ്വദേശിനി ജ്യോതി ജനാർദനന്‍റെ നെല്‍കൃഷി നശിച്ചു. 65 സെന്‍റില്‍ രാംലി, രക്തശാലി, കുഞ്ഞെല്ല് തുടങ്ങി അപൂർവമായ 13 നെല്ലിനങ്ങളാണ് നശിച്ചത്.
ഒരേക്കറിലധികമുള്ള നെല്‍കൃഷിയിൽ പകുതിയോളം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വയലുകളിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് തിരിച്ചടിയായത്. 90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന രക്തശാലിയടക്കം വെള്ളത്തില്‍ മുങ്ങി.
ALSO READ: ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ശിക്ഷിക്കണമെന്ന് സമസ്ത
മഴ തുടർന്നാൽ, 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന മറ്റ് ഇനങ്ങളും നശിക്കും. പലതും അപൂർവ നെല്ലിനങ്ങളായതിനാൽ അടുത്ത വർഷത്തെ കൃഷിയ്ക്കുള്ള വിത്തെങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് ഈ കർഷക. പ്രദേശത്തെ പന്നി ശല്യവും കൃഷിയ്‌ക്ക് ഭീഷണിയുയര്‍ത്തുന്നതായി ജ്യോതി പറയുന്നു.