കണ്ണൂർ: കനത്ത മഴയിൽ തളിപ്പറമ്പ് കീഴാറ്റൂരിൽ വീടിന്‍റെ മതിൽ തകർന്നു. എൻ. നിഷയുടെ ഉടമസ്ഥതയിലുള്ള മതിലാണ് തകർന്ന് തോട്ടിലേയ്ക്ക് വീണത്. മതിലിനോട് ചേർന്ന് ഉണ്ടായിരുന്ന വൈദ്യുതി തൂണും പൊട്ടി വീണു. എട്ടു വർഷം മുമ്പ് 15 അടി ഉയരത്തിൽ നിർമിച്ചതാണ് ചുറ്റുമതിൽ. മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കനത്ത മഴയാണ് തളിപ്പറമ്പിൽ പെയ്‌തത്. തുടർന്ന് കീഴാറ്റൂർ കൊല്ലിത്തോട് കരകവിഞ്ഞൊഴുകിയിരുന്നു. വെള്ളം കുത്തിയൊലിച്ചെത്തിയതാണ് തോട്ടിൻ കരയിലെ മതിൽ തകരാൻ കാരണമായത്. സമീപത്തെ വീടുകളിലും വെള്ളം കയറി.
തളിപ്പറമ്പിൽ കനത്ത മഴ; കീഴാറ്റൂരിൽ വീടിന്‍റെ മതിൽ തകർന്നു - heavy rain thaliparambu
കഴിഞ്ഞ മൂന്നു ദിവസങ്ങളായി കനത്ത മഴയാണ് തളിപ്പറമ്പിൽ പെയ്‌തത്. തുടർന്ന് കീഴാറ്റൂർ കൊല്ലിത്തോട് കരകവിഞ്ഞൊഴുകിയിരുന്നു. വെള്ളം കുത്തിയൊലിച്ചെത്തിയതാണ് തോട്ടിൻ കരയിലെ മതിൽ തകരാൻ കാരണമായത്.