ETV Bharat / state

വെള്ളത്തില്‍ മുങ്ങി ശ്രീകണ്ഠപുരം നഗരം - മഴ

ജില്ലയിലെ മലയോര മേഖലയിലെ പുഴകൾ എല്ലാം കരകവിഞ്ഞു ഒഴുകുന്നു

വെള്ളത്തില്‍ മുങ്ങി ശ്രീകണ്ഠപുരം നഗരം
author img

By

Published : Aug 9, 2019, 5:14 PM IST

കണ്ണുര്‍: മൂന്നു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരം വെള്ളത്തിനടിയിലായി. നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതോടെ നഗരം ഒറ്റപെട്ട നിലയിലായി. ജില്ലയിലെ മലയോര മേഖലയിലെ പുഴകൾ എല്ലാം കരകവിഞ്ഞു ഒഴുകുകയാണ്. തുടര്‍ന്ന് നിരവധി കുടുംബങ്ങളെ സ്ഥലത്ത് നിന്ന് പാർപ്പിച്ചു.

ശ്രീകണ്ഠപുരം ടൗണിലെ രണ്ട് നില കെട്ടിടങ്ങള്‍ വരെ മുങ്ങുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തില്‍ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇവിടെ സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. സ്ഥലത്ത് ഗതാഗതം, വൈദ്യുതി ബന്ധം എന്നിവ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വൻ മരങ്ങൾ അടക്കം കടപുഴകി വീഴുകയും ചെയ്യുന്നുണ്ട് പല ഇടങ്ങളിലും ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും കിട്ടാത്ത സ്ഥിതി ആണ്. കര്‍ണാടകാ മേഖലയില്‍ ഉരുള്‍പൊട്ടിയത് മൂലം മലയോര മേഖലയിലും ധാരാളമായി വെള്ളം കയറിയിട്ടുണ്ട്.

ഇരുട്ടി മേഖലയിലും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജോയിച്ചന്‍ എന്നയാളുടെ വീട് തകര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന് ഈ വീട് അറ്റകുറ്റ പ്രവര്‍ത്തി നടത്തി വീണ്ടും വാസയോഗ്യമാക്കുകയായിരുന്നു. അതിനിടയിലാണ് കുന്ന് ഇടിഞ്ഞുവീണ് വീട് വീണ്ടും തകര്‍ന്നത്. ഇരിട്ടി കച്ചേരിക്കടവ് പഴയ പാലവും ഒലിച്ചുപോയി. പല സ്ഥലങ്ങളിലും ഉരുള്‍ പൊട്ടി. ജില്ലയിലെ ചെങ്കല്‍,കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കലക്ടർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ കാരണം പഴശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഏതു നിമിഷത്തിലും തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്തു ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.

ശക്തമായ മലവെള്ളപ്പാച്ചിലിൽ വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപ് ഒറ്റപ്പെട്ടു. വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ ഇന്നലെ വൈകുന്നേരം മുതൽ രക്ഷാപ്രവർത്തകർ ദ്വീപ് നിവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചതിനാൽ നാറാത്ത് ഭാഗത്തു നിന്നും പാമ്പുരുത്തിയിലേക്കുള്ള പാലം അടച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Intro:Body:

മൂന്നു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ ശ്രീകണ്ഠാപുരം നഗരം വെള്ളത്തിനടിയിലായി. നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതോടെ ശ്രീകണ്ഠാപുരം ടൗൺ ഒറ്റപെട്ട നിലയിലായി. മലയോര മേഖലയിലെ പുഴകൾ എല്ലാം കരകവിഞ്ഞു ഒഴുകുകയാണ്. നിരവധി കുടുംബങ്ങളെ ആണ് മാറ്റി പാർപ്പിച്ചത്. പല പാലങ്ങളും മുങ്ങിയ സ്ഥിതി ആണ് ഉള്ളത്.ശ്രീകണ്ഠാപുരം ടൗണിലെ 2 നിലകളുള്ള കെട്ടിടം വരെ മുങ്ങിയ നിലയിലാണ്. പോലീസും നാട്ടുകാരും, ഫയർഫോഴ്സും ചേർന്നു രക്ഷാ പ്രവർത്തനം നടത്തുകയാണ് ചെയുന്നത്. സംസ്ഥാന പാതവഴി ഉള്ള ഗതാഗതം പൂർണമായും നിലച്ചു. ചെങ്ങളായി പഞ്ചായത്തിലെ കൊയ്യാം, കൊവ്വപ്രം എന്നീ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.  പയ്യാവൂർ റോഡിലെ പൊടിക്കളം, സംസ്ഥാന പാതയിലെ ചെങ്ങളായി, പരിപ്പായി, മടമ്പം, തുമ്പേനി കൂടാതെ ഇരിക്കൂർ നിലാമുറ്റം പള്ളി പാലം എന്നിവിടങ്ങളിലും മുങ്ങിയ സ്ഥിതി ആണ് ഉള്ളത്. വൈദ്യുതി ബന്ധം2 ദിവസങ്ങളിൽ ആയി പൂർണമായും താറുമാറായ സ്ഥിതി ആണ്. വൻ മരങ്ങൾ അടക്കം കടപുഴകി വീഴുകയും ചെയ്യുന്നുണ്ട് പല ഇടങ്ങളിലും ഭക്ഷണ സാധനങ്ങൾ പോലും കിട്ടാത്ത സ്ഥിതി ആണ്. മലയോര മേഖലയിൽ 

 ഇത് പോലെ വെള്ളം കയറി സ്ഥിതി ഇതുവരെയും ഉണ്ടായിട്ടില്ല.കർണാടക വനത്തിൽ ഉരുൾ പൊട്ടിയതാണ് ഇത്തരത്തിൽ വെള്ളം കയറുവാൻ കാരണമായത്. ശ്രീകണ്ഠാപുരം സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. ബാങ്കുകളും അടഞ്ഞ സ്ഥിതി ആണ്. വ്യാപാരികൾക്കാണ് ഏറെ നഷ്ടം സംഭവിച്ചത്. നിരവധി സാധനങ്ങൾ ഒലിച്ചു പോയി. ചരിത്രത്തിൽ ആദ്യമായി ഇരിക്കൂർ പാലവും മുങ്ങി.

 ഇരിട്ടി മേഖലയിലും വൻ നാശ നഷ്ടമാണ് കാലവർഷം വരുത്തി വെച്ചത്. എടൂര്‍ കമ്പിനി നിരത്തെ ജോയിച്ചന്‍ കുട്ടിയാനിക്കലിന്റെ വീട്  തകര്‍ന്നു. പിറകുവശത്തുള്ള കുന്നാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞു വീണത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കഴിഞ്ഞ വര്‍ഷമുണ്ടായ കാലവര്‍ഷത്തില്‍ വീടിന്റെ പുറകു വശത്തുള്ള കുന്ന് ഇടിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇത് അറ്റകുറ്റ പ്രവര്‍ത്തി നടത്തി വീണ്ടും വാസയോഗ്യമാക്കുകയായിരുന്നു.  അതിനിടയിലാണ് വീണ്ടും കുന്ന് ഇടിഞ്ഞുവീണത്. ഇരിട്ടി കച്ചേരിക്കടവ് പഴയ പാലം ഒലിച്ചുപോയി. ശക്തമായ കുത്തൊഴുക്കിലാണ് ബാരാപുഴക്ക് കുറുകെയുള്ള കച്ചേരിക്കടവ് ചെറിയപാലം ഒലിച്ചുപോയത്. പുതിയപാലം യാഥാര്‍ത്ഥ്യമായതോടെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. അതിനാല്‍ വലിയ  ദുരന്തമാണ് ഒഴിവായത്. ഇരിട്ടി നഗരസഭ പരിധിയില്‍ വട്ടക്കയത്ത് ഉരുള്‍ പൊട്ടി.റോഡ്  തകര്‍ന്നു . കൃഷിയും നശിച്ചു.സമീപ പ്രദേശമായ ഇല്ലംമുക്കില്‍ പാലത്തിനു മുകളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.

അതിനിടെ ജില്ലയിലെ ചെങ്കല്‍,കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കലക്ടർ നിര്‍ദ്ദേശം നൽകി.ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ, ഡാമിന്റെ  ഷട്ടറുകൾ ഏതു നിമിഷത്തിലും തുറക്കാൻ സാധ്യത ഉണ്ട്. അതിനാൽ 

പഴശ്ശി റിസെർവോയറിന്റെയും  വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്തു ഉള്ളവരും അതീവ  ജാഗ്രത പാലിക്കേണ്ടതാണ് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപ് ഒറ്റപ്പെട്ടു.

വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ

ഇന്നലെ വൈകുന്നേരം മുതൽ രക്ഷാപ്രവർത്തകർ ദ്വീപ് നിവാസികളെ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്.

കമ്പിൽ മാപ്പിള ഹൈസ്കൂൾ നാറാത്ത് ഈസ്റ്റ് എൽപി സ്കൂൾ ഉയർന്ന സമീപ പ്രദേശത്തെ ബന്ധു വീടുകളിലും സൗകര്യമൊരുക്കി.

ഇന്നു രാവിലെയോടെ മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചതിനാൽ നാറാത്ത് ഭാഗത്തു നിന്നും പാമ്പുരുത്തിയിലേക്കുള്ള പാലം അടച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറയുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം തുടരുകയാണ്.

നാറാത്ത് മടത്തിക്കൊവ്വൽ, കല്ലൂരിക്കടവ്, കുട്ട്യാം തോട്, മുണ്ടോൻ വയൽ ആലിൻകീഴ്

ചേരിക്കീൽ ഭഗവതീ ക്ഷേത്രം റോഡ്,മഹാവിഷ്ണു ക്ഷേത്രം റോഡ്, കാക്കത്തുരുത്തി ദുർഗാംബിക ക്ഷേത്രം,

സ്റ്റെപ്പ് റോഡ്, കൈരളി റിസോർട്ട്, കാട്ടാമ്പള്ളി പ്രദേശങ്ങളിലെ വീടുകളും ഒറ്റപ്പെട്ടു. തോണികളും മത്സ്യ ബന്ധന ബോട്ടുകളും എത്തിച്ച് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.