കണ്ണൂര്‍: ഡോക്‌ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്‌ടര്‍മാരുടെ അവകാശം സംരക്ഷിക്കപ്പെടണമെങ്കിലും മനുഷ്യജീവനാണ് പ്രധാനം. പണിമുടക്കുമായി ഡോക്‌ടര്‍മാര്‍ മുന്നോട്ടു പോകുമ്പോൾ നഷ്‌ടപ്പെടുന്നത് മനുഷ്യജീവനുകളാണ്. അതുകൊണ്ടു തന്നെ മറ്റ് സമരമാര്‍ഗങ്ങളിലൂടെ ഡോക്‌ടര്‍മാര്‍ പ്രതിഷേധം അറിയിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധവുമായി മുന്നോട്ടു പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിപ രോഗബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം ജൂലായ് 15 വരെ തുടരും. വിദ്യാർഥിയുടെ ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടു. എല്ലാ കേസുകളും നെഗറ്റീവ് ആണെന്നും നിരീക്ഷണം തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡോക്‌ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നതിന് എതിരെ മന്ത്രി കെ കെ ശൈലജ
പണിമുടക്കുമായി ഡോക്‌ടര്‍മാര്‍ മുന്നോട്ട് പോകുമ്പോൾ നഷ്‌ടപ്പെടുന്നത് മനുഷ്യജീവനുകളാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ.
കണ്ണൂര്‍: ഡോക്‌ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്‌ടര്‍മാരുടെ അവകാശം സംരക്ഷിക്കപ്പെടണമെങ്കിലും മനുഷ്യജീവനാണ് പ്രധാനം. പണിമുടക്കുമായി ഡോക്‌ടര്‍മാര്‍ മുന്നോട്ടു പോകുമ്പോൾ നഷ്‌ടപ്പെടുന്നത് മനുഷ്യജീവനുകളാണ്. അതുകൊണ്ടു തന്നെ മറ്റ് സമരമാര്‍ഗങ്ങളിലൂടെ ഡോക്‌ടര്‍മാര്‍ പ്രതിഷേധം അറിയിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധവുമായി മുന്നോട്ടു പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിപ രോഗബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം ജൂലായ് 15 വരെ തുടരും. വിദ്യാർഥിയുടെ ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടു. എല്ലാ കേസുകളും നെഗറ്റീവ് ആണെന്നും നിരീക്ഷണം തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡോക്ടർമാർ പണിമുടക്കി സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലേക്ക് ഡോക്ടർമാരുടെ പ്രതിഷേധം പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.നിപ്പയിൽ ജൂലായ് 15 വരെ നിരീക്ഷണം തുടരും. വിദ്യാർത്ഥിയുടെ ആരോഗ്യനില വളരെയധികം മെച്ചപെട്ടു. എല്ലാ കേസുകളും നെഗറ്റീവ് ആണെന്നും നിരീക്ഷണം തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കണ്ണൂർ
Conclusion: