ETV Bharat / state

കടൽത്തീരത്തെ ഗുഹാക്ഷേത്രം; വിഗ്രഹമോ പൂജാരിയോ മതിൽക്കെട്ടോ ഇല്ല..വിളക്കുവച്ച് പ്രാർഥിക്കാനെത്തുന്നത് നിരവധിയാളുകൾ

വിഗ്രഹമില്ലാത്ത ഗുഹാക്ഷേത്രത്തിൽ വിളക്കും തിരിയും സമർപ്പിച്ച് പ്രാർഥനയ്‌ക്ക് ജാതി മത ഭേദമന്യേ നിരവധി ആളുകളാണ് എത്തുന്നത്. യോഗീശ്വരൻ എന്ന ആരാധനാദൈവം തപസ്സിരിക്കാൻ ഗുഹയിൽ എത്തിയിരുന്നതായാണ് ക്ഷേത്രത്തിന്‍റെ ഐതിഹ്യം.

Guha temple  guha temple kannur  guha temple  kannur temple  kannur guha temple  ഗുഹാക്ഷേത്രം  കീഴുന്ന പാറ യോഗീശ്വരം സന്നിധാനം  ഗുഹാറോഡ്  ഗുഹാറോഡ് കണ്ണൂർ  ഗുഹാക്ഷേത്രം കണ്ണൂർ  വിഗ്രഹമില്ലാത്ത അമ്പലം കണ്ണൂർ
ഗുഹാക്ഷേത്രം
author img

By

Published : Jan 31, 2023, 2:40 PM IST

കണ്ണൂരിലെ അത്യപൂർവ്വമായ ഗുഹാക്ഷേത്രം

കണ്ണൂർ: കണ്ണൂരിൽ നിന്ന് 10 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ കാണുന്ന കീഴുന്ന പാറ യോഗീശ്വരം സന്നിധാനം ഗുഹ റോഡിൽ എത്താം. ഒരുപക്ഷേ കേരളത്തിൽ തന്നെ അത്യപൂർവമായി കാണാൻ സാധിക്കുന്ന ഒരു ഗുഹാക്ഷേത്രം. കടൽത്തീരത്തിന്‍റെ കാറ്റേറ്റ് കിടക്കുന്ന ഒരു വലിയ ചെങ്കൽ കുന്ന്.

അതിനടിയിൽ നിറയെ എണ്ണയും തിരിയും അടങ്ങിയ വിളക്കുകൾ. വിഗ്രഹമോ പൂജാരിയോ മതിൽക്കെട്ടോ ഇവിടെയില്ല. ക്ഷേത്രത്തിന് ഭാരവാഹികളോ കമ്മിറ്റിയോ ഇല്ല. അതിനാൽ ജാതി മത ഭേദമന്യേ ആർക്കും ഇവിടെ വിളക്കുമായി വന്ന് വിളക്കുവച്ച് പ്രാർഥിക്കാം. ഭക്തർ സമർപ്പിച്ച വിളക്കുകളാണിതത്രയും.

വിളക്കും തിരിയും ഇല്ലാത്തവർക്ക് ഇവിടെ അത് നാട്ടുകാർ തന്നെ ഒരുക്കിയിട്ടുണ്ട്. യോഗീശ്വരൻ എന്ന ആരാധനാദൈവം മുതലയുടെ പുറത്തേറി വിശ്രമിക്കാൻ ഇവിടെയെത്തി എന്നതാണ് ഐതിഹ്യം. പിന്നീട് ഇവിടെയെത്തുന്നവർ വിളക്ക് വച്ച് ആരാധിച്ചു തുടങ്ങി. ഗുഹാക്ഷേത്രത്തിന്‍റെ കാലപ്പഴക്കത്തെ കുറിച്ച് ആർക്കും അത്ര വ്യക്തമായ ധാരണയില്ല. എങ്കിലും, ഇന്ന് നിരവധി പേരാണ് പ്രാർഥനയ്ക്കും വിളിക്കു തെളിയിക്കാനുമായി ഇവിടെയെത്തുന്നത്. അത്യപൂർവമായ ഈ ഗുഹാക്ഷേത്രം ഒരു നാടിൻ്റെ അപൂർവ്വത കൂടിയാണ് കാട്ടി തരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.