കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഗോ ഫസ്‌റ്റ് ഫ്ലൈറ്റായ ജി 8 58ൽ ദുബായിൽ നിന്ന് എത്തിയ കണ്ണൂർ വിളക്കോട് സ്വദേശി റഫീഖിന്‍റെ ബാഗേജിൽ നിന്നാണ് 724 ഗ്രാം സ്വർണം കണ്ടെടുത്തത്. നാല് കാർഡ് ബോർഡ് കഷണങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
പിടികൂടിയ സ്വര്‍ണം കോയിൽ വേർതിരിച്ചെടുത്താല്‍ വിപണിയില്‍ 37 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷണർ സിവി ജയകാന്തിന്‍റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.