കണ്ണൂർ: പ്രവാസികളുമായി എത്തിയ ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്. കണ്ണൂർ വിമാനത്താവളം വഴി എത്തിയ വടകര സ്വദേശിയിൽ നിന്നാണ് 112 ഗ്രാം സ്വർണം പിടികൂടിയത്. വടകര സ്വദേശിയായ മുഹമ്മദലിയെ കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തു.
നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. അടിവസ്‌ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് കണ്ണൂർ വിമാനത്താവളം വഴി വരുന്ന ചാർട്ടേഡ് വിമാനത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്.