ETV Bharat / state

കണ്ണൂരില്‍ വീണ്ടും സ്വർണവേട്ട - സ്വർണവേട്ട

സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1024 ഗ്രാമിന്‍റെ നാല് കാപ്സ്യൂളുകളിലെ മിശ്രിതം വേർതിരിച്ചപ്പോൾ 937 ഗ്രാമിന്‍റെ 45 ലക്ഷം രൂപയുടെ സ്വർണമാണ് ലഭിച്ചത്.

Gold hunt  Kannur international airport  അന്താരാഷ്ട്ര വിമാനത്താവളം  സ്വർണവേട്ട  സ്വര്‍ണം പിടികൂടി
അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
author img

By

Published : Sep 1, 2020, 12:31 PM IST

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. തിങ്കളാഴ്ച ഷാർജയിൽ നിന്ന് വന്ന കാസർകോട് സ്വദേശി അബ്ദുൽ മജീദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1024 ഗ്രാം തൂക്കമുള്ള നാല് കാപ്സ്യൂളുകളിലെ മിശ്രിതം വേർതിരിച്ചപ്പോൾ 937 ഗ്രാം തൂക്കം വരുന്ന 45ലക്ഷം രൂപയുടെ സ്വർണമാണ് ലഭിച്ചത്.

യാത്രക്കാരനെ അറസ്റ്റ് ചെയ്ത കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്‍റ് കമ്മീഷണർ എസ് മധുസൂദന ഭട്ടിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി പ്രശാന്ത്, ഇൻസ്പെക്ടർമാരായ വി പ്രകാശൻ, അശോകുമാർ, മനീഷ് ഖട്ടാന, യുഗൽ കുമാർ, ഗുർമിത് സിംഗ്, ഹെഡ് ഹവീൽദാർ സി വി ശശീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.