ETV Bharat / state

തലശ്ശേരിയിൽ നിന്ന് ഗോവൻ മദ്യം പിടികൂടി - Goan liquor seized

19 കുപ്പികളിലായി 14 ലിറ്റർ 250 മില്ലിലിറ്റർ വരുന്ന ഗോവൻ മദ്യമാണ് സംഘം കണ്ടെടുത്തത്.

തലശ്ശേരിയിൽ നിന്ന് ഗോവൻ മദ്യം പിടികൂടി  കണ്ണൂരിൽ നിന്ന് മദ്യം പിടികൂടി  ഗോവൻ മദ്യം പിടികൂടി  തലശ്ശേരി റെയിൽവേ സ്റ്റേഷൻ  ഗോവൻ മദ്യം പിടികൂടി  Goan liquor seized from Thalassery  Goan liquor seized  Goan liquor seized news
തലശ്ശേരിയിൽ നിന്ന് ഗോവൻ മദ്യം പിടികൂടി
author img

By

Published : May 21, 2021, 10:00 AM IST

കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മദ്യം പിടികൂടി. ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തലശ്ശേരി റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ മദ്യം കണ്ടെത്തിയത്. 19 കുപ്പികളിലായി 14 ലിറ്റർ 250 മില്ലിലിറ്റർ വരുന്ന ഗോവയിലെ മദ്യമാണ് സംഘം കണ്ടെടുത്തത്.

ലോക്ക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും മാഹിയിലും മദ്യവിൽപന നിലച്ചതോടെ കർണാടകയിൽ നിന്നും ഗോവയിൽ നിന്നും വൻതോതിൽ മദ്യം കേരളത്തിന്‍റെ പല ഭാഗങ്ങളിലും കടത്തിക്കൊണ്ടു വരുന്നത് വർധിച്ചിട്ടുണ്ട്. റെയിൽ മാർഗമാണ് മദ്യക്കടത്ത് കൂടുതലായും നടക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ട്രെയിനിലും റയിൽവെ സ്റ്റേഷനുകളിലും ആർപിഎഫും എക്സൈസും സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

READ MORE: കോഴിക്കോട് മുക്കത്തെ മലയോരം ഗേറ്റ്‌വേ ബാർ ഹോട്ടലില്‍ വ്യാജ മദ്യം വില്‍പ്പന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.