കണ്ണൂർ: ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ചാല ബൈപ്പാസിൽ അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്നുണ്ടായ വാതക ചോർച്ച തടയാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചേളാരിയിൽ നിന്നുള്ള ഐഒസി വിദഗ്ധ സംഘം ഉടൻ സ്ഥലത്തേതും. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. ജില്ലയിലെ ഫയർഫോഴ്‌സിന്‍റെ പത്ത് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ പരിധിയിൽ നിന്നു ആളുകളെ മാറ്റിയിട്ടുണ്ട്. അമിതവേഗമാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ ചാലയിൽ ടാങ്കർ മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു - കണ്ണൂർ ചാലയിൽ ടാങ്കർ മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
14:22 May 06
വാഹനത്തിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണം.