ETV Bharat / state

കണ്ണൂരില്‍ ഗ്യാസ് ടാങ്കറിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക് - ടാങ്കര്‍ ലോറി

വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 16) രാത്രിയാണ് ടാങ്കര്‍ ലോറിക്ക് തീപിടിച്ചത്.

tanker  Gas tankar caught fire in Kannur  താവത്ത് ഗ്യാസ് ടാങ്കറിന് തീപിടിച്ചു  Kannur news  latest news in Kannur  news updates in Kannur  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  കേരള പുതിയ വാര്‍ത്തകള്‍  kerala news updates  ടാങ്കര്‍ ലോറി  ഗ്യാസ് നിറച്ച ടാങ്കര്‍ ലോറിക്ക് തീപിടിച്ചു
താവത്ത് ഗ്യാസ് ടാങ്കറിന് തീപിടിച്ചു
author img

By

Published : Sep 17, 2022, 1:20 PM IST

Updated : Sep 17, 2022, 8:42 PM IST

കണ്ണൂര്‍: ഗ്യാസ് നിറച്ച ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. താവത്ത് പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന ടാങ്കര്‍ ലോറിയിലാണ് തീപിടിത്തമുണ്ടായത്.

ടാങ്കറിലെ തീയണക്കുന്ന ദൃശ്യങ്ങള്‍

ടാങ്കറിന് മുമ്പിലെ കാബിൻ ചൂടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലോറി നിര്‍ത്തി നോക്കിയപ്പോഴാണ് ലോറിയുടെ ഹെഡ് ലൈറ്റിന്‍റെ ഭാഗത്ത് തീയും പുകയും കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ലോറിയുടെ ഫയര്‍ ഗണ്‍ ഉപയോഗിച്ച് ഡ്രൈവര്‍ തീയണച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കണ്ണപുരം പഴയങ്ങാടി പൊലീസും പയ്യന്നൂരിൽ നിന്ന് 2 യൂണിറ്റ് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.

ലോറിയിലെ ഹെഡ്ലാമ്പിലെ വയർ ഷോട്ടായതാണ് തീപ്പിടിക്കാൻ കാരണമെന്നാണ് നിഗമനം. അതേസമയം ലോറിയില്‍ നിന്ന് തീ പടര്‍ന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തീ പൂര്‍ണമായും അണച്ചതിന് ശേഷം ലോറി കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

also read: ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിക്ക് തീപിടിച്ചു, 100 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

Last Updated : Sep 17, 2022, 8:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.