ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ച ഒമ്പത് കിലോ കഞ്ചാവുമായി നാലംഗ സംഘംഅറസ്റ്റിൽ. കുപ്രസിദ്ധ കഞ്ചാവ് കേസ് പ്രതി കതിരൂര്‍ മേറ്റുമ്മല്‍ ആര്‍.ഷബീര്‍ (32), ചെറുവത്തൂര്‍ സ്വദേശികളായ കെ.സി ഷിജിത്ത്(28), ടി.കെ ഉമേഷ് (29) കണ്ണൂര്‍ ആദികടലായി സ്വദേശി കെ.കെ ഷഹീദ് (22) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെഅടിസ്ഥാനത്തില്‍ ,താവക്കര ഐ.ഒ.സി പെട്രോള്‍ ഡിപ്പോയ്ക്കു സമീപത്തുവെച്ച് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നു രാവിലെ ബെംഗളൂരില്‍ നിന്നെത്തിയ ബസില്‍ നിന്നിറങ്ങിയ നാലുപേരും പ്ലാസ ജംഗ്ഷനില്‍ ഇറങ്ങി സിറ്റി ഭാഗത്തേക്ക് നടന്നു വരുമ്പോഴാണ് പൊലീസ് പിടികൂടിയത്. മൂന്നു ബാഗുകളിലായി കെട്ടുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.