ETV Bharat / state

പ്രളയബാധിതരെ സഹായിക്കാന്‍ ചിത്രം ലേലം ചെയ്യാനൊരുങ്ങി ചിത്രകാരന്‍ സുരേഷ് അന്നൂര്‍ - flood rehabilitation

മാസങ്ങളെടുത്ത് വലിയ ക്യാന്‍വാസില്‍ വരച്ച കൃഷ്ണാര്‍ജുന പെയിന്‍റിങ്ങാണ് ലേലത്തിന് വെച്ചിരിക്കുന്നത്

പുന:രധിവാസത്തിന് ഒരു കൈത്താങ്ങ്
author img

By

Published : Aug 20, 2019, 9:17 PM IST

Updated : Aug 20, 2019, 11:36 PM IST

കണ്ണൂര്‍: മഹാ പ്രളയത്തിന്‍റെ ഇരകളുടെ പുനരധിവാസത്തിനായി താൻ വരച്ച ചിത്രം ലേലം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരനും അധ്യാപകനുമായ സുരേഷ് അന്നൂര്‍. മാസങ്ങളെടുത്ത് വലിയ ക്യാന്‍വാസില്‍ വരച്ച കൃഷ്ണാര്‍ജുന പെയിന്‍റിങ്ങാണ് ലേലത്തിന് വെച്ചിരിക്കുന്നത്. കല ആത്മാവിഷ്‌കാരവും ജീവനോപാധിയും മാത്രമല്ല സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണെന്ന് തെളിയിക്കുകയാണ് ചിത്രകാരനായ സുരേഷ് അന്നൂർ.

പ്രളയബാധിതരെ സഹായിക്കാന്‍ ചിത്രം ലേലം ചെയ്യാനൊരുങ്ങി ചിത്രകാരന്‍ സുരേഷ് അന്നൂര്‍

പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുരേഷ് , തന്‍റെ സ്കൂളിലെ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനായി സ്വന്തം ചിത്രം ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. മഹാഭാരത കഥയിലെ ഒരു ഭാഗമാണ് ചിത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. 130 സെന്‍റിമീറ്റര്‍ നീളവും 100 സെന്‍റമീറ്റര്‍ വീതിയുമാണ് ചിത്രത്തിനുള്ളത്. ചിത്രം ലേലം ചെയ്തുകിട്ടുന്ന തുക മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കും. പയ്യന്നൂരില്‍ നടക്കുന്ന പൊതുചടങ്ങിലാണ് ചിത്രം ലേലം ചെയ്യുന്നത്. ഈ തുക നഗരസഭാ ചെയര്‍മാന് കൈമാറും. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ തന്‍റെ സ്‌കൂളിലെ നിരവധി കുട്ടികളുടെ കുടുംബംഗങ്ങള്‍ താമസിച്ചിരുന്നു. ക്യാമ്പില്‍നിന്ന് മാറി വീട്ടിലെത്തിയാലും തീരുന്നതല്ല ഇവരുടെ കഷ്ടപ്പാട്. ഇതിന് ഒരു കൈത്താങ്ങാണ് ലക്ഷ്യമെന്നും സുരേഷ് അന്നൂര്‍ പറഞ്ഞു.

Intro:മഹാ പ്രളയത്തിന്റെ ഇരകളുടെ പുനരധിവാസത്തിനായി താൻ വരച്ച ചിത്രം ലേലം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരനും അധ്യാപകനുമായ സുരേഷ് അന്നൂര്‍. മാസങ്ങളെടുത്ത് വലിയ ക്യാന്‍വാസില്‍ വരച്ച കൃഷ്ണാര്‍ജുന പെയിന്റിങ്ങ് ആണ് ലേലത്തിന് വെച്ചിരിക്കുന്നത്.

....

കല ആത്മാവിഷ്‌കാരവും ജീവനോപാധിയും മാത്രമല്ല സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് തെളിയിക്കുകയാണ് ചിത്രകാരനായ സുരേഷ് അന്നൂർ. താന്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനാണ് മഹാഭാരത കഥയിലെ ഒരു ഭാഗം ആലേഖനം ചെയ്ത ചിത്രം പരസ്യമായി ലേലം ചെയ്യുന്നത്. ഇതില്‍നിന്ന് കിട്ടുന്ന തുക മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കും. 130 സെന്റീമീറ്റര്‍ നീളവും 100 സെന്റുമീറ്റര്‍ വീതിയുമുള്ളതാണ് പെയിന്റിങ്ങ്. പയ്യന്നൂരില്‍ നടക്കുന്ന പൊതുചടങ്ങില്‍നിന്ന് ലേലം ചെയ്ത് കിട്ടുന്ന തുക നഗരസഭാ ചെയര്‍മാന് കൈമാറും. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ തന്റെ സ്‌കൂളിലെ നിരവധി കുട്ടികളുടെ കുടുംബംഗങ്ങള്‍ താമസിച്ചിരുന്നു. ക്യാമ്പില്‍നിന്ന് മാറി വീട്ടിലെത്തിയാലും തീരുന്നതല്ല ഇരവുടെ കഷ്ടപ്പാട്. ഇതിന് ഒരു കൈത്താങ്ങാണ് തന്റെ ലക്ഷ്യമെന്നും സുരേഷ് അന്നൂര്‍ പറഞ്ഞു.

byte സുരേഷ് അന്നുർ, ചിത്രകാരൻ, അധ്യാപകൻ

ഈ ചിത്രത്തില്‍ ചാലിച്ചിരിക്കുന്നത് പ്രതീക്ഷയുടെ നിറങ്ങളാണ്. അതി ജീവനത്തിന്റെ സന്ദേശവും. ഈ ചിത്രം അലങ്കാരമാകാന്‍ പോകുന്ന ചുമരിന് എത്രയോ പ്രാര്‍ഥനകളുടെ കരുത്തും ബലവുമേകും. ചിത്രങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ 9497297405 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇടിവി ഭാരത്
കണ്ണൂർBody:മഹാ പ്രളയത്തിന്റെ ഇരകളുടെ പുനരധിവാസത്തിനായി താൻ വരച്ച ചിത്രം ലേലം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരനും അധ്യാപകനുമായ സുരേഷ് അന്നൂര്‍. മാസങ്ങളെടുത്ത് വലിയ ക്യാന്‍വാസില്‍ വരച്ച കൃഷ്ണാര്‍ജുന പെയിന്റിങ്ങ് ആണ് ലേലത്തിന് വെച്ചിരിക്കുന്നത്.

....

കല ആത്മാവിഷ്‌കാരവും ജീവനോപാധിയും മാത്രമല്ല സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് തെളിയിക്കുകയാണ് ചിത്രകാരനായ സുരേഷ് അന്നൂർ. താന്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനാണ് മഹാഭാരത കഥയിലെ ഒരു ഭാഗം ആലേഖനം ചെയ്ത ചിത്രം പരസ്യമായി ലേലം ചെയ്യുന്നത്. ഇതില്‍നിന്ന് കിട്ടുന്ന തുക മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കും. 130 സെന്റീമീറ്റര്‍ നീളവും 100 സെന്റുമീറ്റര്‍ വീതിയുമുള്ളതാണ് പെയിന്റിങ്ങ്. പയ്യന്നൂരില്‍ നടക്കുന്ന പൊതുചടങ്ങില്‍നിന്ന് ലേലം ചെയ്ത് കിട്ടുന്ന തുക നഗരസഭാ ചെയര്‍മാന് കൈമാറും. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ തന്റെ സ്‌കൂളിലെ നിരവധി കുട്ടികളുടെ കുടുംബംഗങ്ങള്‍ താമസിച്ചിരുന്നു. ക്യാമ്പില്‍നിന്ന് മാറി വീട്ടിലെത്തിയാലും തീരുന്നതല്ല ഇരവുടെ കഷ്ടപ്പാട്. ഇതിന് ഒരു കൈത്താങ്ങാണ് തന്റെ ലക്ഷ്യമെന്നും സുരേഷ് അന്നൂര്‍ പറഞ്ഞു.

byte

ഈ ചിത്രത്തില്‍ ചാലിച്ചിരിക്കുന്നത് പ്രതീക്ഷയുടെ നിറങ്ങളാണ്. അതി ജീവനത്തിന്റെ സന്ദേശവും. ഈ ചിത്രം അലങ്കാരമാകാന്‍ പോകുന്ന ചുമരിന് എത്രയോ പ്രാര്‍ഥനകളുടെ കരുത്തും ബലവുമേകും. ചിത്രങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ 9497297405 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Aug 20, 2019, 11:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.