ETV Bharat / state

വളപട്ടണം പുഴ കരകവിഞ്ഞു; പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി

വെള്ളം അമ്പലത്തിലേക്ക് കയറിയതോടെ പടിപ്പുരയും വിളക്കും വെള്ളത്തിൽ മുങ്ങി. വളപട്ടണം പുഴയും നിറഞ്ഞൊഴുകയാണ്. സമീപ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം  flood water  Parassinikkadavu Muthappan temple  വളപട്ടണം പുഴ  കണ്ണൂര്‍  പ്രളയ ഭീതി  പറശ്ശിനി മടപ്പുര
വളപട്ടണം പുഴ കരകവിഞ്ഞു; പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി
author img

By

Published : Aug 8, 2020, 7:57 PM IST

കണ്ണൂർ: ശക്തമായ മഴയിൽ പറശ്ശിനിപ്പുഴ കര കവിഞ്ഞ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളം അമ്പലത്തിലേക്ക് കയറിയതോടെ പടിപ്പുരയും വിളക്കും വെള്ളത്തിൽ മുങ്ങി. വളപട്ടണം പുഴയും നിറഞ്ഞൊഴുകയാണ്. സമീപ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.

കക്കാട് പുഴയും പുല്ലുപ്പി പാടവും കരകവിഞ്ഞതോടെ റോഡ് മുഴുവൻ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ ഒന്നടങ്കം വെള്ളത്തിൽ മുങ്ങി. ഇരിട്ടി പാലത്തിനു സമീപത്ത് വീണ്ടും കുന്നിടിഞ്ഞു. ഗതാഗതം തടസപ്പെട്ടങ്കിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡില്‍ വീണ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. ഈ സമയം യാത്രക്കാര്‍ ആരും ഇതുവഴി കടന്ന് പോകാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

കഴിഞ്ഞ ദിവസവും ഇരിട്ടികുന്ന് ഇടിഞ്ഞിരുന്നു. പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപത്തായാണ് കുന്ന് ഇടിഞ്ഞത്. ഇതുവഴി കടന്നു പോവുകയായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലെ വനമേഖലയിൽ ഉരുൾപൊട്ടി. രാത്രി ഒരു മണിയോടെയാണ് ഉരുൾ പൊട്ടിയത്. ജില്ലയിലെ മലയോര മേഖലകളിൽ വെള്ളം കയറി. ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിത്. ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

ശക്തമായ മഴയിൽ ചപ്പാരപ്പടവ് നഗരം വെള്ളത്തിൽ മുങ്ങി. ഇന്നലെ അർധ രാത്രി മുതലാണ് വെള്ളം കയറാൻ തുടങ്ങിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തേറണ്ടി, അരിപാമ്പ്ര പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാല്‍ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഈ മാസം 14 വരെ നിർത്തിവെക്കാനാണ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.