കണ്ണൂര്‍: ജില്ലയില്‍ പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേരും ദുബൈയിൽ നിന്നെത്തിയവർ. മാർച്ച് 22ന് പുലർച്ചെ 2.30നാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇതിൽ നാല് പേർ കണ്ണൂർ ജില്ലയിലും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. ഇവരടക്കം 28 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച അഞ്ച് പേരും പുരുഷന്മാരാണ്. ഇവരിൽ ഒരാൾ കൂത്തുപറമ്പ് സ്വദേശിയും നാല് പേർ പാനൂർ സ്വദേശികളുമാണ്. ഇവർ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഐസൊലേഷനിൽ എത്തുകയായിരുന്നു.
കൊവിഡ് 19 സംശയിച്ച് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72 ആയി. 6432 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും ജില്ലാ ആശുപത്രിയില്‍ 17 പേരുമാണുള്ളത്.