ETV Bharat / state

ഹോട്ടല്‍ മുതൽ പലചരക്ക് കട വരെ.. ആദ്യം തൊട്ടതെല്ലാം പിഴച്ചു: ഇത് ദാമോദരന്‍റെ വല്ലാത്തൊരു വിജയകഥ - കണ്ണൂർ വാർത്തകൾ

ജീവിതം കരപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ പലതും ചെയ്‌തു, ഒടുവിൽ കൃഷിയെ നെഞ്ചോട് ചേർത്ത് ജീവിത വിജയം നേടിയ കഥയാണ് പാപ്പിനിശ്ശേരി ചിറ്റോതടത്തെ 64കാരനായ കെ വി ദാമോദരന് പറയാനുള്ളത്.

Damodaran  farmer dhamodaran kannur  farmer dhamodaran  kannur news  kannur latest news  ദാമോദരൻ  കൃഷി  കർഷകൻ ദാമോദരൻ  കണ്ണൂർ  കണ്ണൂർ വാർത്തകൾ  കൃഷി കണ്ണൂർ
കൃഷി
author img

By

Published : May 2, 2023, 2:09 PM IST

കൃഷിയില്‍ നൂറുമേനി നേട്ടം കൊയ്‌ത് ദാമോദരൻ

കണ്ണൂർ : 20 വർഷമായി കൃഷി ജീവിത താളമാണ് കെവി ദാമോദരന്. പച്ചക്കറി, നെല്ല്, മഞ്ഞൾ, കോഴി വളർത്തൽ, ആട്, പശു എന്നിവയിലെല്ലാം കൈവച്ചിട്ടുണ്ട് പാപ്പിനിശ്ശേരി ചിറ്റോതടത്തെ കർഷകനായ ദാമോദരൻ. കാർഷിക കുടുംബത്തിൽ ജനിച്ച ദാമോദരൻ പല ജീവിത വഴികളിലൂടെ സഞ്ചരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

പിന്നീട് കൃഷിയിലൂടെ ആണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പത്താം ക്ലാസ് പഠനശേഷം ഹോട്ടൽ തൊഴിലാളിയായി. പിന്നീട്, മാങ്ങാട് ബസാറിൽ രണ്ട് വർഷം ഹോട്ടൽ നടത്തി. കടം കയറി അത് പൂട്ടേണ്ടി വന്നു. പിന്നാലെ ചെരുപ്പ് കട തുടങ്ങിയെങ്കിലും മൂന്നാം വർഷം അതും പരാജയപ്പെട്ടു. സ്വന്തമായി ഹാൻഡ്‌ലൂം കമ്പനി ആരംഭിച്ചെങ്കിലും പച്ചപിടിച്ചില്ല. പിന്നെ വെസ്റ്റേൺ ഇന്ത്യയിൽ 10 വർഷം ജോലി ചെയ്‌ത ശേഷം അവിടെ നിന്നും പടിയിറങ്ങി.

ശ്രീകണ്‌ഠപുരത്ത് സ്റ്റേഷനറി കടകളിൽ കിട്ടുന്ന വരുമാനത്തിലൂടെ ജീവിതം മെച്ചപ്പെടും എന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. 9 വർഷത്തെ കച്ചവടം അവസാനിപ്പിച്ച് ഗ്രിൽസ് നിർമാണ സ്ഥാപനം ആരംഭിച്ചു. അതും അധികകാലം നീണ്ടില്ല. ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തെ ഇതിനിടയിലും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. മക്കളെ പഠിപ്പിക്കാനായി ബാങ്കിൽ നിന്ന് വായ്‌പ എടുക്കേണ്ടി വന്നു.

കടം കയറിയതോടെ ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെയായി. കുടുംബ വിഹിതമായി കിട്ടിയ ആറ് സെന്‍റ് കൃഷിയിടം വിൽക്കാൻ പലരും സമ്മർദം ചെലുത്തിയെങ്കിലും ആകെയുള്ള മണ്ണ് വിൽക്കാൻ മനസ്സ് വന്നില്ല. ഉള്ള സ്ഥലത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചു. ആദ്യം നെൽകൃഷി ആയിരുന്നു. പിന്നെ ആട്, കോഴി, പശു, എന്നിവയെല്ലാം വളർത്തി. എല്ലാ മാസവും നൂറുമേനി നേട്ടം. പിന്നീട് ദാമോദരന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഓരോ മാസവും വലിയതോതിൽ വരുമാനം കൃഷിയിലൂടെ കണ്ടെത്തി. പാട്ടത്തിൽ നിലമെടുത്ത് കൃഷിയിറക്കി. നെല്ല് വാണിജ്യ അടിസ്ഥാനത്തിൽ ആക്കി. കവുങ്ങ്, തെങ്ങ്, പച്ചക്കറി എന്നിവയും വിളയിച്ചു. വീണ്ടും 74 സെന്‍റ് സ്ഥലം വാങ്ങി അതിലേക്കും കൃഷി വ്യാപിച്ചു. വിദ്യാഭ്യാസ വായ്‌പ ഉൾപ്പെടെയുണ്ടായിരുന്ന വലിയ തുക കൃഷിയിൽ നിന്നുള്ള വരുമാനത്തിലൂടെ ദാമോദരൻ അടച്ചു തീർത്തതെന്നത് ആരെയും അത്ഭുതപ്പെടുത്തും.

പുലർച്ചെ മൂന്നരയ്ക്ക് എഴുന്നേറ്റ് സന്ധ്യ മയങ്ങും വരെ ദാമോദരൻ പാടത്ത് സജീവമാകും. 64 വയസ്സ് പിന്നിട്ടെങ്കിലും മനസ്സും ശരീരവും തളർന്നിട്ടില്ലെന്ന് ദാമോദരൻ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും കൃഷിയിലൂടെ മുന്നോട്ട് പോകണം എന്നതാണ് ദാമോദരന്‍റെ ആഗ്രഹം. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പലപ്പോഴും കർഷകർ അവഗണനയാണ് നേരിടുന്നത്. കർഷകരുടെ ഉയർച്ചയ്ക്കായി വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും ദാമോദരൻ പറയുന്നു. നിലവിൽ കൃഷി ചെയ്യുന്ന ജൈവ മഞ്ഞളിനെ വിപണിയിലേക്ക് എത്തിക്കാൻ സഹായം അഭ്യർഥിക്കുകയാണ് ദാമോദരൻ.

Also read : അധിക മണ്ണോ കൂടുതല്‍ സ്ഥലമോ വേണ്ട, എന്തിനേറെ പണിക്കാരുടെയും ആവശ്യമില്ല ; കൃഷി ഹൈ ടെക്കായും ചെയ്യാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.