കണ്ണൂർ: തളിപ്പറമ്പ് റെയ്ഞ്ച് പരിധിയിൽപ്പെട്ട ചവനപ്പുഴയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ സൂക്ഷിച്ച 110 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.വി.ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്.
മറ്റൊരു സംഭവത്തിൽ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോനയിൽ തളിപ്പറമ്പ് ഞാറ്റുവയലിൽ ഉടമസ്ഥനില്ലാത്ത വാഷ് കണ്ടെടുത്തു നശിപ്പിച്ചിരുന്നു. ഞാറ്റുവയൽ കണ്ടിവാതുക്കലിലെ റോഡരികിൽ നിന്നാണ് ചാരായം വാറ്റാൻ ഉണ്ടാക്കി വെച്ച 65 ലിറ്റർ വാഷ് കണ്ടെത്തിയത്. പ്രിവന്‍റീവ് ഓഫീസർ കെ വി ഗിരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പൊതുവെ വാറ്റ് കേസുകൾ കുറവായ തളിപ്പറമ്പിൽ ലോക്ക് ഡൗൺ കാലയളവിൽ ചെറുതും വലുതുമായ ഒട്ടേറെ കേന്ദ്രങ്ങളാണ് തളിപ്പറമ്പ് റേഞ്ച്, സർക്കിൾ എക്സൈസ് സംഘങ്ങൾ കണ്ടെത്തി നശിപ്പിച്ചത്.