ETV Bharat / state

വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടയാളെ മർദിച്ചതായി പരാതി - Facebook Post against the priest

കണ്ണൂർ വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്.

വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റ്  ഫേസ് ബുക്ക്  ഫേസ് ബുക്ക് പോസ്റ്റ്  വൈദികനെതിരെ പോസ്റ്റ്  കുന്നോത്ത് സെന്‍റ് തോമസ് പള്ളി  Kunnoth St. Thomas Church  Facebook  Post on Facebook against the priest  Facebook Post  Facebook Post against the priest  Jilsin
വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടയാളെ മർദ്ദിച്ചതായി പരാതി
author img

By

Published : Feb 24, 2021, 12:15 PM IST

കണ്ണൂർ: വൈദികനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടയാളെ പള്ളിമുറിയിൽ മർദ്ദിച്ചതായി പരാതി. കണ്ണൂർ വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്. കുന്നോത്ത് സെന്‍റ് തോമസ് പള്ളി മുറിയിൽ വെച്ചാണ് കഴിഞ്ഞ ദിവസം നൂറോളം പേർ ചേർന്ന് ആക്രമണം നടത്തിയത്.

ആക്രമണം നടന്നത് പൊലീസിന്‍റെ സാന്നിധ്യത്തിലാണെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. തുടർന്ന് നാട്ടുകാർ ജിൽസിനെ പരസ്യമായി മാപ്പ് പറയിപ്പിക്കുകയും കാല് പിടിപ്പിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മർദിച്ചവരെ അഭിനന്ദിച്ച് വാട്‌സ് ആപ്പിൽ ഇടവക വികാരിയുടെ സന്ദേശം എത്തിയതും വിവാദമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.