കണ്ണൂർ: മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. മുഹമ്മദ് സിബാസ് എന്ന യുവാവില്‍ നിന്നും പൊതികളാക്കി സൂക്ഷിച്ച 18 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ഹെറോയിനും മറ്റ് മയക്കുമരുന്നുകളും വിദ്യാർഥികൾക്ക് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്നാണ് മയക്കുമരുന്നുകൾ എത്തിക്കാറുള്ളതെന്നാണ് പ്രതിയുടെ മൊഴി. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്‌പെക്‌ടർ എ. ഹേമന്ത് കുമാറും സംഘവും ആവശ്യകാരെന്ന രീതിയിൽ സമീപിച്ചാണ് പ്രതിയെ പിടികൂടിയത്.