1.3 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ - kannur
തലശേരി നിട്ടൂർ മിഷൻ കോംബൗണ്ടിലെ ജയ്‌വിനെയാണ് (32) റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ എം.ദിലീപിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തലശേരിയിൽ പൊലീസിനെ ആക്രമിച്ച കേസിലും നിരവധി അടിപിടികേസിലും ഇയാൾ പ്രതിയാണ്.
കണ്ണൂർ: തളിപ്പറമ്പിൽ 1.3 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ. തലശേരി നിട്ടൂർ മിഷൻ കോംബൗണ്ടിലെ ജയ്‌വിനെയാണ് (32) റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ എം.ദിലീപിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തലശേരിയിൽ പൊലീസിനെ ആക്രമിച്ച കേസിലും നിരവധി അടിപിടികേസിലും ഇയാൾ പ്രതിയാണ്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് സംഘം എത്തിയപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച ജയ്‌വിനെ സാഹസികമായാണ് പിടികൂടിയത്. കഴിഞ്ഞ വർഷം മൂന്ന് കിലോ കഞ്ചാവുമായി വാളയാറിൽ നിന്നും ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന തുടരുകയായിരുന്നു. നിരവധി കഞ്ചാവ് കേസുകളിൽ ഇയാൾ പ്രതിയാണ്.