ETV Bharat / state

ഇലക്ട്രിക് വണ്ടികൾ ഓട്ടത്തിനിടെ ചാർജ് ചെയ്യാം; ശാസ്ത്രമേളയിൽ കിടിലൻ കണ്ടുപിടുത്തവുമായി പ്ലസ് വൺ വിദ്യാർത്ഥികൾ

author img

By ETV Bharat Kerala Team

Published : Nov 23, 2023, 4:44 PM IST

Invention Of School Students At Science Fair : നിലവില്‍ ഇലട്രിക് വാഹനങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ അവയില്‍ പുതുതായി ഉള്‍പ്പെടുത്താവുന്ന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുകയാണ് രണ്ട് കുട്ടി ശാസ്ത്രജ്ഞർ. ചാർജ് തീര്‍ന്ന് വഴിയില്‍ നിന്നുപോകുന്നതും, വണ്ടിയിലുണ്ടാകുന്ന തീപ്പിടുത്തവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഈ മിടുക്കര്‍ പരിഹാരം കണ്ടെത്തിയത്.

Electriccar  EV Being Charged While Running  Invention Of School Students At Science Fair  Jow Mathew and Jude Joseph  Edoor St jooseph School  ഇലക്ട്രിക് വണ്ടികൾ ഓട്ടത്തിനിടെ ചാർജ് ചെയ്യാം  ജോ മാത്യു ജൂഡ് സന്തോഷ്
EV Being Charged While Running- Genious Invention Of School Students At Science Fair

ഇലട്രിക് വാഹനങ്ങളിലെ വെല്ലുവിളികളെ അതിജീവിക്കാൻ കണ്ടുപിടുത്തം

കണ്ണൂർ: എടൂർ സെന്‍റ് ജോസഫ് സ്‌കൂളിലെ ഹയർ സെക്കന്‍ററി വിദ്യാർത്ഥികളായ ജോ മാത്യുവും ജൂഡ് സന്തോഷും (Joe Mathew, Jude Santosh) ഇത്തവണ കണ്ണൂരിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ എത്തിയത് വാഹനങ്ങളിലെ അപകടങ്ങൾ എങ്ങനെ കുറക്കാം എന്ന ആശയവുമായാണ്. യാത്രാ മദ്ധ്യേ ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) ചാർജ് തീര്‍ന്ന് വഴിയില്‍ നിന്നുപോകുന്നതും, അവയിലുണ്ടാകുന്ന തീപ്പിടുത്തവും അടക്കം, നിരത്തിലിറങ്ങുന്ന വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികള്‍ക്കാണ് ഈ കൊച്ചുമിടുക്കര്‍ പരിഹാരം കണ്ടിരിക്കുന്നത് (EV Being Charged While Running- Genious Invention Of School Students At Science Fair).

ഇലട്രിക് വാഹനങ്ങൾ റോഡ് കീഴടക്കുന്ന കാലമാണിത്. വൈദ്യുതിയിലോടുന്ന ബൈക്കും കാറും ലോറിയും ഉൾപ്പെടെ നിരത്തിൽ സജീവമാണെങ്കിലും ഇവ ചാർജ് ചെയ്യാനുള്ള പോർട്ടുകളുടെ കുറവ് റോഡുവക്കിൽ പ്രകടമാണ്. ഇക്കാരണത്താൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് തീർന്ന് വഴിയിൽ കിടക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ജോയും ജൂഡും ഇതിനു പരിഹാരം ഒരുക്കിയത് റോഡിൽ ചാർജിങ് കോയിൽ ഒരുക്കിക്കൊണ്ടാണ്. റോഡുകളിൽ സ്ഥാപിക്കുന്ന കോയിൽ വാഹനത്തിലുള്ള കോയിലിലെ സെൻസറുമായ് സമ്പര്‍ക്കത്തില്‍ വന്നാല്‍ വണ്ടികള്‍ ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യപ്പെടുന്ന സംവിധാനമാണിത്.

ഇത് എങ്ങനെ തയ്യാറാക്കും എന്നതിലും കുട്ടികള്‍ക്ക് പരിഹാരമുണ്ട്. ഒറ്റ തവണ മാത്രമാണ് റോഡിൽ കോയിൽ നിർമ്മിക്കാൻ ചെലവ് വരുന്നതെന്നും പിന്നീട് ആജീവനാന്തം ഇതിലൂടെ ചാർജ് ചെയ്യാമെന്നും, ഇതിന്‍റെ വാടകയായി സർക്കാരിന് വാഹന ഉടമകളിൽ നിന്ന് തുക ഈടാക്കാമെന്നും ഇവർ സമർഥിക്കുന്നു. തങ്ങൾ ഊർജതന്ത്രത്തിൽ പഠിച്ച മ്യൂച്വല്‍ ഇൻഡക്ഷൻ ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവർത്തനം എന്നും കുട്ടികൾ പറയുന്നു.

കൂടാതെ ഇലട്രിക് വാഹനങ്ങളിൽ തീപിടുത്തം ഉണ്ടായാൽ അവ തനിയെ ഓഫാകുകയും, ആ ഭാഗത്ത് ഓട്ടോമാറ്റിക്കായി വെള്ളം സ്പ്രേ ചെയ്‌ത് തീകെടുത്തുന്നതുമായ സംവിധാനവും വിദ്യാർത്ഥികൾ പ്രവർത്തിപ്പിച്ചു കാട്ടി. കാറിന്‍റെ മുൻപിൽ നിർമ്മിച്ച ടാങ്കിൽ വെള്ളം നിറയ്ക്ക‌ണം. അതിൽ നിന്നാണ് എല്ലാ കോണിലേക്കും വെള്ളം പമ്പ് ചെയ്യുക. യാത്രമദ്ധ്യേ തീയോ പുകയോ ഉണ്ടാകുന്ന മുറയ്ക്ക്‌ ഈ വെള്ളം വാഹനത്തിലേക്ക് പമ്പ് ചെയപ്പെടുന്നതാണ് ഇതിന്‍റെ പ്രവർത്തന തത്വം.

Also Read: തിരുവനന്തപുരത്ത് ഇ.വി ചാർജിങ് മെഷീനുകൾ വ്യാപകമാക്കും

പത്താം തരത്തിലെയും പ്ലസ് വണ്ണിലെയും പാഠഭാഗങ്ങളാണ് തങ്ങൾ പ്രവർത്തികമാക്കിയതെന്നാണ് ജോ മാത്യുവും ജൂഡ് സന്തോഷും അവരുടെ കണ്ടുപിടുത്തങ്ങളെപ്പറ്റി പറയുന്നത്. ഒപ്പം അധ്യാപകരുടെ പിന്തുണയും തങ്ങളുടെ കണ്ടുപിടുത്തങ്ങൾക്ക് സഹായകമായതായും അവർ പറഞ്ഞു. ശാസ്ത്ര മേളകളിലെ ഒരു മത്സര ഇനം എന്നതിനപ്പുറം വാഹന നിർമ്മാതാക്കൾക്ക് ഏറെ അറിവുകൾ പകരുന്നതാണ് ഈ രണ്ടു വിദ്യാർത്ഥികളുടെയും ആശയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.