ETV Bharat / state

ഗവർണർ കോൺഗ്രസ് ബിജെപി പ്രവർത്തകരെപ്പോലെ സംസാരിക്കരുതെന്ന് ഇപി ജയരാജൻ

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്‌താവനകള്‍ക്കും നടപടിയ്‌ക്കുമെതിരെയാണ് ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. ഗവർണർ തെറ്റായ പ്രചരണങ്ങളാണ് വിഷയത്തില്‍ നടത്തുന്നതെന്ന് ഇ.പി കണ്ണൂരില്‍ പറഞ്ഞു

EP Jayarajan against kerala governor  കേരള ഗവര്‍ണര്‍ക്കെതിരെ ഇപി ജയരാജന്‍  കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദം  kannur university appointment controversy  കണ്ണൂർ ഇന്നത്തെ വാര്‍ത്ത  kannur todays news
ഗവർണർ പക്വത കാണിക്കണം; കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെപ്പോലെ സംസാരിക്കരുതെന്ന് ഇ.പി ജയരാജൻ
author img

By

Published : Aug 19, 2022, 3:19 PM IST

Updated : Aug 19, 2022, 3:25 PM IST

കണ്ണൂർ : കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെപ്പോലെ ഗവർണർ പ്രതികരിക്കാൻ പാടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവർണർ പക്വതയും പാകയും കാണിക്കേണ്ട അധികാര കേന്ദ്രമാണ്. ഏത് കാര്യങ്ങളെയും ഭരണപരമായി പരിശോധിക്കാനും നടപടി സ്വീകരിക്കാനും കഴിയും. അതിനുപകരം ഗവർണർ തെറ്റായ പ്രചരണങ്ങൾ സംഘടിപ്പിക്കുന്നത് സദുദ്ദേശപരമാണെന്ന് തോന്നുന്നില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ഗവർണര്‍ക്കെതിരെ ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സർക്കാർ ഏറ്റുമുട്ടലിനല്ല, വികസനത്തിനാണ് താത്‌പര്യം കാണിക്കുന്നത്. ഗവർണർ നടത്തുന്ന പ്രസ്‌താവനകൾക്ക് അടിസ്ഥാനമില്ലെന്നും, കോടതിയിൽ വരേണ്ടതെല്ലാം അവിടെ വരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. അവർക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഗവൺമെന്‍റ് ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അത് നടപ്പിലാക്കാൻ നല്ലതുപോലെ പരിശ്രമിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു.

ALSO READ| പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ച് ഗവർണറുടെ കടുംവെട്ട്, സർക്കാരും സിപിഎമ്മും പ്രതിരോധത്തില്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള എല്ലാ നടപടിക്രമങ്ങളും ഓഗസ്റ്റ് 17 ന് ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. ഇക്കാര്യം വിശദീകരിച്ച് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുകയുണ്ടായി. ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. ഈ സംഭവത്തിലാണ് ഇ.പി ജയരാജന്‍റെ പ്രതികരണം.

Last Updated : Aug 19, 2022, 3:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.