കണ്ണൂർ : അലഹബാദ് തൊട്ട് അലവിൽ വരെയുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കണ്ണൂരിലെ കടലിൽ പക്ഷികളുടെ കണക്കെടുപ്പ്. ആടിയുലയുന്ന ബോട്ടിലായിരുന്നെങ്കിലും സൂക്ഷ്‌മതയോടെയായിരുന്നു പക്ഷി നിരീക്ഷണം. കടലിലെ പക്ഷികളുടെ ഫോട്ടോകളും പകർത്തി.
![eleven types of bird species bird species birds observation birds observation kannur birds observation conducted in kannur bay kannur ocean kannur bay birds observation latest news in kannur latest news today കടൽ കാക്കകള്‍ മുതല്‍ സ്‌കൂവകൾ വരെ കണ്ണൂര്‍ ഉള്‍കടലിലെ നിരീക്ഷണത്തില്‍ കണ്ടെത്താനായത് പതിനൊന്നിനം പക്ഷി ഇനങ്ങളെ അലഹബാദ് തൊട്ട് അലവിൽ വരെ പക്ഷിനിരീക്ഷകരുടെ സാന്നിധ്യത്തില്‍ പക്ഷി കണക്കെടുപ്പില്‍ കടലിലെ പക്ഷികളുടെ ഫോട്ടോയും പകർത്തി കടൽ കാക്കകൾ മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെൻറർ റെസ്ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫ് കണ്ണൂർ പക്ഷി നിരീക്ഷണം കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/knr4-kl-birdwatch-7211098_27092022111131_2709f_1664257291_762.jpg)
പതിനൊന്ന് പക്ഷിയിനങ്ങളെയാണ് കടലിൽ കണ്ടത്. കടൽ കാക്കകളുടെയും കടലാളകളുടെയും എണ്ണം കുറഞ്ഞത് ഇവരെ നിരാശരാക്കി. മുൾവാലൻ, കരണ്ടി വാലൻ, കോഴി വാലൻ, സ്‌കൂവകൾ, തിര വെട്ടികൾ ,കടൽ കാക്കകൾ എന്നിവയെയാണ് ഉൾക്കടലിലും തീരത്തുമായി കണ്ടെത്തിയത്.
20 നോട്ടിക്കൽ മൈൽ ഉൾക്കടലുവരെയാണ് കണക്കെടുപ്പ് നടന്നത്. കേരളവനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകളായ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻറർ ഫോർ വൈൽഡ് ലൈഫ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ്. വനം വകുപ്പ് അസി കൺസർവേറ്റർ ജി പ്രദീപ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ വി രതീശൻ, സത്യൻ മേപ്പയ്യൂർ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്.
![eleven types of bird species bird species birds observation birds observation kannur birds observation conducted in kannur bay kannur ocean kannur bay birds observation latest news in kannur latest news today കടൽ കാക്കകള്‍ മുതല്‍ സ്‌കൂവകൾ വരെ കണ്ണൂര്‍ ഉള്‍കടലിലെ നിരീക്ഷണത്തില്‍ കണ്ടെത്താനായത് പതിനൊന്നിനം പക്ഷി ഇനങ്ങളെ അലഹബാദ് തൊട്ട് അലവിൽ വരെ പക്ഷിനിരീക്ഷകരുടെ സാന്നിധ്യത്തില്‍ പക്ഷി കണക്കെടുപ്പില്‍ കടലിലെ പക്ഷികളുടെ ഫോട്ടോയും പകർത്തി കടൽ കാക്കകൾ മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെൻറർ റെസ്ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫ് കണ്ണൂർ പക്ഷി നിരീക്ഷണം കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/knr4-kl-birdwatch-7211098_27092022111131_2709f_1664257291_520.jpg)