കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട പി.കെ രാഗേഷ് യുഡിഎഫ് സ്ഥാനാർഥിയാകും. എന്നാൽ എൽഡിഎഫ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.ഐ കൗൺസിലർ വെള്ളോറ രാജൻ സ്ഥാനാർഥിയാകുമെന്നണ് സൂചന.
മുസ്ലിം ലീഗ് കൗൺസിലർ കെ.പി.എ സലിം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത സാഹചര്യത്തിലായിരുന്നു യുഡിഎഫിന് ഡെപ്യൂട്ടി മേയർ സ്ഥാനം നഷ്ടമായത്. എന്നാൽ കെ.എം ഷാജി എംഎൽഎ മുൻകൈയെടുത്ത് സലീമിനെ അനുനയിപ്പിച്ച് വീണ്ടും യുഡിഎഫിൽ തിരിച്ചെത്തിച്ചു. 55 അംഗ കൗൺസിലിൽ 28 പേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. 27 പേരാണ് എൽഡിഎഫ് അംഗബലം.