ETV Bharat / state

ട്രെയിന്‍ തീവയ്‌പ്പ്: പരിശോധന പൂർത്തിയാക്കി ഫോറൻസിക് സംഘം, നിർണായക വിവരം ലഭിച്ചെന്ന് സൂചന

എലത്തൂരില്‍ തീകൊളുത്തിയ ട്രെയിനിന്‍റെ രണ്ട് ബോഗികളിലാണ് റെയില്‍വേ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ ഫോറൻസിക് സംഘം പരിശോധന നടത്തിയത്. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്‌ഫിയാണ് പ്രതി എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

elathur train fire forensic team inspects bogies  forensic team inspects bogies kannur  ട്രെയിന്‍ തീവയ്‌പ്പ്  ഫോറൻസിക് സംഘം  ട്രെയിന്‍ തീവയ്‌പ്പ് ഫോറൻസിക് പരിശോധന
ട്രെയിന്‍ തീവയ്‌പ്പ്
author img

By

Published : Apr 3, 2023, 8:54 PM IST

Updated : Apr 3, 2023, 10:05 PM IST

ട്രെയിന്‍ തീവയ്‌പ്പ്: പരിശോധന നടത്തി ഫോറൻസിക് സംഘം

കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ അക്രമി തീകൊളുത്തിയ ട്രെയിനില്‍ പരിശോധന പൂർത്തിയാക്കി ഫോറൻസിക് സംഘം. രണ്ട് ബോഗികളിലാണ് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടന്നത്.

ഇന്ന് വൈകിട്ട് ആറോടെ കണ്ണൂരിൽ എത്തിയ ഫോറന്‍സിക് സംഘം 7.30നാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കോഴിക്കോട് റെയിൽവേ പൊലീസ് സിഐ സുധീർ മനോഹറിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വിശദ പരിശോധന നടത്തി നിരവധി സാമ്പിളുകളാണ് ശേഖരിച്ചത്. വിരലടയാളങ്ങൾ അടക്കം നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.

ബോഗിയിൽ ഇന്നലെ (ഏപ്രില്‍ രണ്ട്) തന്നെ ആർപിഎഫും പൊലീസും പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോ​ഗികളിൽ നിന്നും കൃത്യമായ തെളിവുകൾ ലഭിച്ചാല്‍ കേസിൽ നിർണായക വഴിത്തിരിവാകും. കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിലാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും എടുത്തുചാടിയ കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്.

ALSO READ| അത് നോയിഡ സ്വദേശി ? ; ട്രെയിനില്‍ തീയിട്ട പ്രതിയെക്കുറിച്ച് സൂചന നല്‍കി പൊലീസ്

അക്രമിയെ തേടി അന്വേഷണം: സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ് ഡിജിപി അനിൽകാന്ത് നിർദേശം നൽകിയത്. കണ്ണൂർ വിമാനത്താവളത്തിൽ പൊലീസിന്‍റെ ഉന്നതതല യോഗത്തിൽ
എടിഎസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) തലവൻ പി വിജയൻ, കണ്ണൂർ റേഞ്ച് ഐജി പുട്ട വിമലാദിത്യ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്‌ത എന്നിവർ പങ്കെടുത്തു. അതേസമയം, പ്രതിയെ തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന സൂചന. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്‌ഫിയാണ് പ്രതി എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല.

ALSO READ| ട്രെയിനിലെ തീ വെയ്‌പ്; അന്വേഷണത്തിന് 18 അംഗ പ്രത്യേക സംഘം

സംഭവത്തിൽ റെയിൽവേ പൊലീസും കണ്ണൂർ ടൗൺ പൊലീസും സംയുക്തമായി കണ്ണൂർ ജില്ല ആശുപത്രിയിൽ പരിശോധന നടത്തി. ഇന്ന് (ഏപ്രില്‍ മൂന്ന്) ഉച്ചയ്ക്കാണ് കണ്ണൂർ റെയിൽവേ പൊലീസ് ആശുപത്രിയില്‍ എത്തിയത്. പൊളളലേറ്റ ഒരാൾ ആശുപത്രിയിൽ ഒപി ചികിൽസ തേടി എന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒപി രജിസ്റ്ററില്‍ ഷറഫുദ്ദീൻ, കണ്ണൂർ ടൗൺ എന്ന വിലാസമാണ് നൽകിയത്. ടിടി എടുത്ത ശേഷമാണ് ഇയാള്‍ ആശുപത്രി വിട്ടതെന്നാണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്.

ആസൂത്രിതമായ ആക്രമണമെന്ന് വാർഡ് മെമ്പർമാര്‍: ട്രെയിനിലെ തീവയ്‌പ്പിൽ പ്രതികരിച്ച് ചേമഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർമാരായ രാജലക്ഷ്‌മിയും റസീനയും രംഗത്തെത്തി. ആസൂത്രിതമായ ആക്രമണമാണ് സംഭവിച്ചത്. പെട്രോൾ കൈയിൽ കരുതിയത് ആക്രമണം നടത്തണമെന്ന ഉദ്ദേശത്തോടെയാണെന്നും ഇവര്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.

ആക്രമണത്തിന് കോരപ്പുഴ തെരഞ്ഞെടുക്കണമെങ്കിൽ കൃത്യമായ ഉദ്ദേശം ഉണ്ട്. ആക്രമണത്തിന് ശേഷം ഇയാള്‍ പല ഭാഗത്തേക്കും രക്ഷപ്പെടാനുള്ള വഴി കണ്ടെത്താം. ഇതുകൊണ്ടാവാം ഈ പ്രദേശം തന്നെ തെരഞ്ഞെടുത്തതെന്നും ഇവര്‍ കൂട്ടിച്ചേർത്തു. ഇന്നലെ (ഏപ്രില്‍ രണ്ട്) രാത്രിയാണ് അജ്ഞാതന്‍ ഓടുന്ന ട്രെയിനിൽ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തിയത്. ആക്രമണത്തിൽ ഒന്‍പത് പേർക്കാണ് പരിക്കേറ്റത്.

സംഭവത്തിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്ന് മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനിൽ തീ പടർന്നപ്പോൾ പരിഭ്രാന്തരായി പ്രാണരക്ഷാർഥം ചാടിയവരാകാം മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Last Updated : Apr 3, 2023, 10:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.