കണ്ണൂർ: ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡിഎസ്‌സി ജീവനക്കാരനാണ് മറ്റൊരാള്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 645 ആയി. ഇവരില്‍ 362 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25544 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റിൽ സെന്‍ററിൽ 251 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 24 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ രണ്ട് പേരും വീടുകളില്‍ 25134 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 17510 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 16960 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 15879 എണ്ണം നെഗറ്റീവാണ്. 550 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരിൽ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാർത്ത
ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 645 ആയി.