കണ്ണൂർ : ബുള്ളറ്റില്‍ കശ്മീര്‍ യാത്ര നടത്തിയ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ കാരണം കാണിക്കല്‍ നോട്ടിസ്. മകള്‍ക്കൊപ്പം യാത്ര നടത്തി ജനശ്രദ്ധ നേടിയ കാനായി നോര്‍ത്ത് യു.പി സ്‌കൂള്‍ അധ്യാപിക കെ അനീഷയ്ക്കാണ് പയ്യന്നൂര്‍ എ.ഇ.ഒ പ്രധാന അധ്യാപിക വഴി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
സര്‍വീസ് റൂള്‍ അനുസരിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. പ്രധാന അധ്യാപികയ്ക്കും പ്രധാന അധ്യാപിക വഴി അനീഷയ്ക്കുമാണ് നോട്ടിസ്. സര്‍വീസ് റൂള്‍ അനുസരിച്ച് സംസ്ഥാനം വിട്ടുപോകാന്‍ ഡിപ്പാര്‍ട്‌മെന്‍റിന്‍റെ അനുവാദം വാങ്ങേണ്ടതുണ്ടെന്നും അധ്യാപിക അത് ചെയ്‌തിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നാണ് വകുപ്പിന്‍റെ വാദം.
രണ്ടുദിവസത്തിനകം മറുപടി നല്‍കണമെന്ന് വകുപ്പ്
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസില്‍ പറഞ്ഞിട്ടുള്ളത്. വിവാഹ വാർഷികത്തിന് ഭർത്താവ് മധുസൂദനൻ നൽകിയ ബുള്ളറ്റിൽ മകൾ മധുരിമയ്‌ക്കൊപ്പം കശ്മീരിലേക്ക് യാത്രതിരിച്ച അധ്യാപിക വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
കൂടുതല്‍ വായനക്ക്: പൂവാലന്മാര്‍ ജാഗ്രതൈ...!!! കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല കോഡിനേറ്റർ ടി.വി വിനോദാണ് ജൂലൈ മാസം യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപിക ഇപ്പോൾ ക്വാറന്റയിനിൽ കഴിയുകയാണ്.