കണ്ണൂര്‍: ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ മുഹമ്മദ് അനസിന്‍റെ വീട്ടിൽ ഇഡി പരിശോധന. ധർമ്മടത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ബെംഗ്ലൂരിൽ നിന്നും എത്തിയ ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ 9 മണിയോടെ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് സംഘം പരിശോധയ്ക്ക് എത്തിയത്. ഇവിടെ നിന്നും നിരവധി രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.
ബിനീഷിന്‍റെ സുഹൃത്തുക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ് - മുഹമ്മദ് അനസ്
കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ കണ്ണൂരിലെ വീട്ടിലാണ് ഇഡി ഇപ്പോള്‍ പരിശോധന നടത്തുന്നത്.
ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിന്‍റെ സുഹൃത്ത് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലും ഇഡി റെയ്ഡ്