ETV Bharat / state

പ്രതിപക്ഷ നേതാവ് കേരളത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവിന്‍റെ ഇരട്ട വോട്ട് ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂർ  Ramesh Chennithala  double vote allegation  chief minister against Ramesh Chennithala  ഇരട്ട വോട്ട്  ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തി  മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി വിജയന്‍ പുതിയ വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  kerala assembly election 2021  kerala election latest news  Pinarayi Vijayan  കണ്ണൂർ  കണ്ണൂർ ജില്ലാ വാര്‍ത്തകള്‍
ഇരട്ട വോട്ട് ; ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി
author img

By

Published : Apr 2, 2021, 11:33 AM IST

Updated : Apr 2, 2021, 12:21 PM IST

കണ്ണൂർ: ഇരട്ടവോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

ബംഗ്ലാദേശികൾ പോലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ട്വിറ്ററിൽ പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചേർക്കുന്നത് തെരഞ്ഞടുപ്പ് കമ്മിഷനാണ്. ഇരട്ടിപ്പ് ഉണ്ടെങ്കിൽ തിരുത്തണമെന്നാണ് എല്ലാവരുടേയും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുകയാണ് പ്രതിപക്ഷം ചെയ്‌തതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന്‍റെ വീട്ടിൽ പോലും ഇരട്ട വോട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷനേതാവ് ഇന്ന് ആരോപിച്ച അദാനി-കെഎസ്ഇബി ധാരണയെക്കുറിച്ചുള്ള ആരോപണത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പറഞ്ഞില്ല. കെഎസ്ഇബിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും വെബ് സൈറ്റിലുണ്ട്. ഇതുപോലെയുള്ള ആരോപണങ്ങൾ വരുമെന്ന് നേരത്തെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് കേരളത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി

കേരളത്തിൽ വൈദ്യുതി മേഖലയിലുണ്ടായ വളർച്ചയാണ് പ്രതിപക്ഷത്തിന്‍റെ പ്രശ്‌നമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസാണെന്നും അത് ഇപ്പോള്‍ ബിജെപി തുടർന്നു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന് പിആർ ഏജൻസികളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 2, 2021, 12:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.