കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പുതുക്കിയ നിർദേശങ്ങളനുസരിച്ച് ഗർഭിണികൾ, കേരളത്തിൽ ചികിത്സ ആവശ്യമായ രോഗികൾ, മരിച്ചവരുടെ അല്ലെങ്കിൽ മരണാസന്നരായവരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്കു മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
വിശദമായ മാർഗനിർദേശങ്ങൾ
1 ഗർഭിണി ആണെങ്കിൽ, പ്രതീക്ഷിക്കുന്ന പ്രസവ തിയതിയും, യാത്ര ചെയ്യാൻ ആരോഗ്യവതി ആണെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്‍റെ സർട്ടിഫിക്കറ്റ്
2 ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാർ
3 ഗർഭിണിയോടൊപ്പം സഞ്ചരിക്കുന്ന പ്രായപൂർത്തി ആകാത്തവർക്ക് അനുമതി
4 അപേക്ഷകൾ ഇമെയിൽ മുഖാന്തരമോ വാട്സാപ്പിലോ ജില്ലാ കലക്ടർക്ക് സമർപ്പിക്കാം (dcknr.ker@nic.in)
5 യോഗ്യമായ അപേക്ഷകൾ ജില്ലാ കലക്ടർ പരിശോധിച്ച് യാത്രാ തീയതിയും സമയവും രേഖപ്പെടുത്തി അനുമതി സർട്ടിഫിക്കറ്റ് നൽകും
6 വാഹന പാസിനായുള്ള അപേക്ഷ അനുമതി സർട്ടിഫിക്കറ്റോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാം
7 രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറന്‍റൈയ്‌നിൽ പ്രവേശിപ്പിക്കും
കേരളത്തിൽ ചികിത്സ തേടുന്നവർ
1 ചികിത്സ ആവശ്യമായ ആൾ ചികിത്സയ്ക്കു പോകുന്ന ജില്ലയിലെ കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം
2 അപേക്ഷ പരിശോധിച്ച് യോഗ്യമായവയ്ക്കു ജില്ലാ കലക്ടർ അനുമതി പത്രം നൽകും
3 വാഹന പാസിനായുള്ള അപേക്ഷ അനുമതി സർട്ടിഫിക്കറ്റോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാം
4 വാഹന പാസും ജില്ലാ കലക്ടറുടെ അനുമതി പത്രവും കേരളത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമാണ്
5 ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാർ
6 സാധാരണ ചികിത്സകൾ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തിൽ നിന്ന് തന്നെ ചെയ്യേണ്ടതാണ്.
7 മരിച്ചവരുടെ ബന്ധുക്കൾ അതാത് സംസ്ഥാനത്തിൽ നിന്നും വെഹിക്കിൾ പാസ് വാങ്ങണം