ETV Bharat / state

ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റിന് തുടക്കം; വ്യവസായ മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു - nadukani

പദ്ധതി വ്യവസായ മന്ത്രി പി. രാജീവ്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്‌തു. പദ്ധതി പൂർത്തിയാക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ തന്നെ തുണികളില്‍ പ്രിന്‍റ് ചെയ്യുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുവാൻ സാധിക്കും.

digital printing unit launched in nadukani  ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റിന് നാടുകാണിയിൽ തുടക്കം  ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ്  ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് തളിപ്പറമ്പ്  ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് തളിപ്പറമ്പ് നാടുകാണി  ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് നാടുകാണി  നാടുകാണി  digital printing unit  പി രാജീവ്‌  രാജീവ്‌  വ്യവസായ മന്ത്രി രാജീവ്‌  വ്യവസായ മന്ത്രി പി രാജീവ്‌  കണ്ണൂർ  പ്രിന്‍റിങ്  പ്രിന്‍റിങ്ങ്  ഡിജിറ്റൽ പ്രിന്‍റിങ്ങ് യൂണിറ്റ്  nadukani  digital printing unit in nadukani
ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റിന് നാടുകാണിയിൽ തുടക്കം
author img

By

Published : Sep 17, 2021, 9:00 PM IST

Updated : Sep 17, 2021, 9:31 PM IST

കണ്ണൂർ: തുണിത്തരങ്ങളിൽ വിവിധ വർണങ്ങളിൽ മിഴിവാർന്ന പ്രിന്‍റിങ് സാധ്യമാക്കുന്ന ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് തളിപ്പറമ്പ് നാടുകാണിയിൽ പ്രവർത്തനമാരംഭിച്ചു. ദിവസത്തിൽ 1500 മീറ്റർ വരെ തുണികളിൽ വർണങ്ങൾ പതിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്. സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷന്‍റെ കിൻഫ്രയിൽ ആരംഭിച്ച ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് വ്യവസായ മന്ത്രി പി. രാജീവ്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്‌തു.

തുണിത്തരങ്ങളില്‍ വിവിധ നിറത്തിലുള്ള പ്രിന്‍റിങ് സാധിക്കുമെന്നതാണ് ഡിജിറ്റൽ പ്രിന്‍റിങിന്‍റെ പ്രധാന സവിശേഷത. ത്രീഡി ഇനത്തിലുള്ള പ്രിന്‍റിങും ഇതില്‍ സാധ്യമാണ്. വസ്ത്രമേഖലയില്‍ ഗുണത്തിലും പ്രവര്‍ത്തന മികവിലും ഒന്നാമതായി നില്‍ക്കുന്ന കിയോസറായി പ്രിന്‍റിങ് ഹെഡാണ് പ്രിന്‍റിങ് യൂണിറ്റില്‍ ഉപയോഗിക്കുന്നത്.

കൈത്തറി, പവര്‍ലൂം മേഖലകളില്‍ വലിയ അളവില്‍ തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും വിപണിയിലിറക്കുന്നതിന് മുമ്പുള്ള ഫാബ്രിക് ഡൈയിങ്, പ്രിന്‍റിങ്, ഫിനിഷിങ് തുടങ്ങിയ പ്രക്രിയകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവില്‍.

ALSO READ: 'പാലാ ബിഷപ്പിന്‍റെ പരാമർശത്തിൽ ദുരുദ്ദേശമില്ല'; ബി.ജ.പിയുടേത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവന്‍

പൂർണതോതിൽ പദ്ധതി പ്രാവർത്തികമാകുമ്പോൾ പ്രതിദിനം 40,000 മീറ്റർ ഫാബ്രിക് ഡൈയിങും 1500 മീറ്റർ ഫാബ്രിക് പ്രിന്‍റിങും യൂണിറ്റിൽ നടത്താൻ സാധിക്കും. പദ്ധതി പൂർത്തിയാക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിൽ തന്നെ തുണികളുടെ എല്ലാ പ്രവർത്തനങ്ങളും നടത്തുവാൻ സാധിക്കും.

Last Updated : Sep 17, 2021, 9:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.