ETV Bharat / state

ധീരജിന്‍റെ കൊലപാതകം ; തളിപ്പറമ്പിൽ ഹർത്താൽ ആരംഭിച്ചു

കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം നാല് മണിമുതൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഹർത്താലിനു ആഹ്വാനം ചെയ്‌തത്

ധീരജിന്‍റെ കൊലപാതകം  തളിപ്പറമ്പിൽ ഹർത്താൽ ആരംഭിച്ചു  dheeraj murder case  taliparamba cpm hartal  latest kerala news
ധീരജിന്‍റെ കൊലപാതകം
author img

By

Published : Jan 11, 2022, 6:13 PM IST

Updated : Jan 11, 2022, 7:42 PM IST

കണ്ണൂർ: തളിപ്പറമ്പ് സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തിൽ സിപിഎം തളിപ്പറമ്പിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെയുള്ള മറ്റെല്ലാ വ്യാപാരികളും ഹർത്താലിനോട് സഹകരിക്കുന്നുണ്ട്. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ധീരജിന്‍റെ ഫോട്ടോവെച്ചുള്ള പുഷ്പാർച്ചനയും പുരോഗമിക്കുകയാണ്.

തളിപ്പറമ്പിൽ ഹർത്താൽ ആരംഭിച്ചു

ധീരജിന്‍റെ സ്വദേശമായ തളിപ്പറമ്പിൽ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ എത്തിക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം നാല് മണിമുതൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഹർത്താലിനു ആഹ്വാനം ചെയ്‌തത്. മൃതദേഹം സംസ്‌കരിക്കും വരെയാണ് ഹർത്താൽ. തിങ്കളാഴ്‌ച രാത്രിയിൽ തളിപ്പറമ്പിൽ അടക്കം കോൺഗ്രസ്‌ ഓഫീസുകൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ALSO READ ധീരജിന് ഇടുക്കിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

തളിപ്പറമ്പിലെ കോൺഗ്രസ്‌ മന്ദിരത്തിനു സമീപത്തും ടൗണിലും റോഡുകളിലുമെല്ലാം അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. ടൗൺ സ്‌ക്വയറിലും ധീരജിന്‍റെ ഫോട്ടോ വെച്ച് പുഷ്‌പാർച്ചന നടത്തുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജെയിംസ് മാത്യു, ടിവി രാജേഷ്. കെ സന്തോഷ്‌, ടി ബാലകൃഷ്‌ണൻ, പികെ ശ്യാമള തുടങ്ങിയ നിരവധി നേതാക്കൾ പുഷ്‌പാർച്ചന നടത്തി.

രാത്രിയോടെ കെകെഎൻ പരിയാരം ഹാളിലും തൃച്ഛമ്പരത്തെ വീട്ടിലും പൊതുദർശനത്തിന് വെക്കും. വീടിനോട് ചേർന്നുള്ള പാർട്ടി വാങ്ങിയ സ്ഥലത്ത് മൃതദേഹം സംസ്കരിക്കും.

ALSO READ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം; ആര്‍. ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തയില്‍

Last Updated : Jan 11, 2022, 7:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.