ETV Bharat / state

ഒരു നോക്കുകാണാന്‍ വഴിനീളെ ആയിരങ്ങള്‍, ധീരജിന് നാടിന്‍റെ വിട ; മൃതദേഹം സംസ്‌കരിച്ചു - Dheeraja murder FIR

വീടിനോട്‌ ചേര്‍ന്ന്‌ സിപിഎം വാങ്ങിയ എട്ട് സെന്‍റ് ഭൂമിയില്‍ ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട്‌ മണിയോടെയായിരുന്നു സംസ്‌കാരം

ധീരജിന്‍റെ മൃതദേഹം സംസ്‌കരിച്ചു  ധീരജ്‌ വധം  ഇടുക്കിയില്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ഥി കൊല്ലപ്പെട്ടു  എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  കണ്ണൂര്‍ എസ്‌എഫ്‌ഐ  ഇടുക്കി കൊലപാതകം  dheeraj murder case  political murder idukki  sfi worker murdered in idukki  idukki engineering student killed  KSU worker arrested in Idukki  Dheeraja murder FIR  Kerala Crime news
ധീരജിന്‍റെ മൃതദേഹം സംസ്‌കരിച്ചു
author img

By

Published : Jan 12, 2022, 7:05 AM IST

Updated : Jan 12, 2022, 7:17 AM IST

കണ്ണൂര്‍ : രാഷ്‌ട്രീയ വിരോധത്തെ തുടര്‍ന്ന് കുത്തേറ്റ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ മൃതദേഹം ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്‌കരിച്ചു. തൃച്ചംബരം പട്ടപ്പാറയിലെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെന്‍റ് ഭൂമിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് പാർട്ടി അനുഭാവികളുടെയും ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിൽ സഹോദരൻ അദ്വൈത് ചിതയ്ക്ക് തീ കൊളുത്തി.

ഇടുക്കിയില്‍ നിന്ന് വിലാപയാത്രയായി ചൊവ്വാഴ്‌ച രാത്രി 12.30യോടെയാണ് ധീരജിന്‍റെ മൃതദേഹം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച കെ.കെ.എൻ പരിയാരം സ്‌മാരക ഹാളിൽ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ധീരജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ഒരു നോക്കുകാണാന്‍ വഴിനീളെ ആയിരങ്ങള്‍, ധീരജിന് നാടിന്‍റെ വിട ; മൃതദേഹം സംസ്‌കരിച്ചു

Read More: ധീരജിന്‍റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ് ; ഇടുക്കിയില്‍ പൊതുദര്‍ശനം

മന്ത്രി എംവി ഗോവിന്ദൻ, എംഎൽഎ, എം.വിജിൻ, എം.വി ജയരാജൻ, ഇ.പി ജയരാജൻ, എ.എ റഹീം, ജെയിംസ് മാത്യു, കെ.വി സുമേഷ്, ടി.വി രാജേഷ് തുടങ്ങിയ നേതാക്കൾ മൃതദേഹത്തില്‍ അന്ത്യോപചാരമർപ്പിച്ചു. പട്ടപ്പാറയിലെ പാറ പ്രദേശത്ത് ഒരു മണിയോടെ എത്തിച്ച മൃതദേഹം കാണാൻ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്.

Read More: ധീരജ്‌ വധം : യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി

സംഘർഷ സാധ്യത കണക്കിലെടുത്ത് തളിപ്പറമ്പിന്‍റെ വിവിധ പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിയായ ധീരജ്‌ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഖില്‍ പൈലി,ജെറിന്‍ ജോ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

Last Updated : Jan 12, 2022, 7:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.